UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“മീ ടൂ ആരോപണങ്ങളെ പറ്റി പിന്നെ പറയാം”: മന്ത്രി എംജെ അക്ബര്‍ തിരിച്ചെത്തി

അക്ബറിനോട് രാജി ആവശ്യപ്പെടണോ എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ബിജെപിയില്‍ സജീവമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്ന് ബിജെപി വൃത്തങ്ങളെ ഉന്നയിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മീ ടു കാംപെയിനിന്റെ ഭാഗമായി തനിക്കെതിരെ വനിത മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ആരോപങ്ങളെക്കുറിച്ച് പിന്നീട് പറയാമെന്ന് വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍. നൈജീരിയയില്‍ നിന്ന് ഇന്ന് രാവിലെ ഡല്‍ഹിയിലെത്തിയ അക്ബര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അക്ബര്‍. താന്‍ ഇക്കാര്യത്തില്‍ മറുപടി പറയുമെന്ന് എംജെ അക്ബര്‍ വ്യക്തമാക്കി.

അക്ബറിനോട് രാജി ആവശ്യപ്പെടണോ എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ബിജെപിയില്‍ സജീവമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്ന് ബിജെപി വൃത്തങ്ങളെ ഉന്നയിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര മന്ത്രിമാരായ മേനക ഗാന്ധിയും സ്മൃതി ഇറാനിയും രാംദാസ് അതാവാലെയും അക്ബറിനെതിരെ രംഗത്തെത്തിയിരുന്നു. അതേസമയം പ്രധാനമന്ത്രിയോ വിദേശകാര്യ മന്ത്രി സുഷമ സ്വരാജോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

അക്ബറിനെതിരായ ആരോപണ ഗൗരവമുള്ളതാണെന്നും അധികദിവസം അദ്ദേഹത്തിന്റെ രാജി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും ബിജെപി നേതൃത്വത്തില്‍ വലിയൊരു വിഭാഗം കരുതുന്നു. അതേസമയം അക്ബറിനെതിരെ നിലവില്‍ കേസുകളൊന്നുമില്ലെന്ന് മറുവിഭാഗം പറയുന്നു. ആരോപണങ്ങള്‍ അക്ബര്‍ മന്ത്രിയാകുന്നതിന് വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. ഒരു മാസത്തിനുള്ളില്‍ നിര്‍ണായകമായ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകള്‍ തുടങ്ങാനിരിക്കുകയും അടുത്ത വര്‍ഷം ഏപ്രില്‍ – മേയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അക്ബര്‍ ഇത്തരം ആരോപണങ്ങളുടെ പേരില്‍ രാജി വയ്‌ക്കേണ്ടി വരുന്നത് ബിജെപിക്ക് ക്ഷീണമാകുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.

ആഘോഷിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകനില്‍ നിന്നും സംഘപരിവാര്‍ പാളയത്തിലേക്ക്; ഇപ്പോള്‍ ‘ലൈംഗിക അതിക്രമി’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍