UPDATES

എംകെ രാഘവന്റെ എഡിറ്റ് ചെയ്യാത്ത വീഡിയോ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ടെന്ന് ടിവി 9

കേരള പൊലീസ് ഇതുവരെ തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. ഏത് തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കുമെന്നും രാഹുല്‍ ചൗധരി പറഞ്ഞു.

കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ എംകെ രാഘവനെതിരായ സ്റ്റിംഗ് ഓപ്പറേഷന്റെ എഡിറ്റ് ചെയ്യാത്ത വീഡിയോ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ടെന്നും എന്ത് അന്വേഷണത്തിനും തയ്യാറാണെന്നും ടിവി 9 ചാനല്‍ ഭാരത് വര്‍ഷ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാഹുല്‍ ചൗധരി. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയിലാണ് രാഹുല്‍ ചൗധരി ഇക്കാര്യം പറഞ്ഞത്.

കേരള പൊലീസ് ഇതുവരെ തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. ഏത് തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കുമെന്നും രാഹുല്‍ ചൗധരി പറഞ്ഞു. തനിക്കെതിരായ ഒളിക്യാമറ ഓപ്പറേഷന്‍ വീഡിയോയില്‍ തന്റെ ശബ്ദം എഡിറ്റ് ചെയ്ത് ചേര്‍ത്തതാണ് എന്ന് വാര്‍ത്താസമ്മേളനത്തില്‍ എംകെ രാഘവന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നില്‍ സിപിഎം ആണെന്നും ആരോപിച്ചിരുന്നു.

കോഴിക്കോട് നഗരത്തില്‍ ഹോട്ടല്‍ തുടങ്ങുന്നതിനായി 15 ഏക്കര്‍ സ്ഥലം വാങ്ങുന്നതിനെന്ന് പറഞ്ഞാണ് ടിവി 9ന്റെ സ്റ്റിംഗ് ഓപ്പറേഷന്‍ സംഘം എംകെ രാഘവനെ സമീപിച്ചത്. അഞ്ച് കോടി രൂപ കമ്മീഷന്‍ ഇവര്‍ വാഗ്ദാനം ചെയ്യുമ്പോള്‍ അത് തന്റെ ഓഫീസിലുള്ളവരെ ഏല്‍പ്പിച്ചാല്‍ മതി എന്നാണ് എംകെ രാഘവന്‍ പറഞ്ഞത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മദ്യമടക്കം വിതരണം ചെയ്യുന്നതിനായി ചിലവാക്കിയ പണത്തിന്റെ കണക്കും രാഘവന്‍ പറയുന്നുണ്ട്. മൊത്തം 20 കോടി രൂപ ചിലവായി എന്നാണ് എംകെ രാഘവന്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍