UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഹുല്‍ ഗാന്ധിയല്ലെങ്കില്‍ പിന്നെയാരാണ് പ്രധാനമന്ത്രി? വീണ്ടും എംകെ സ്റ്റാലിന്‍

തന്റെ നിര്‍ദ്ദേശത്തെ പ്രതിപക്ഷത്തെ ഒരു കക്ഷിയും എതിര്‍ത്തിട്ടില്ലെന്നും ബിജെപിയുടെ ഫാഷിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കെല്‍പ്പുള്ള നേതാവാണ് രാഹുലെന്നും സ്റ്റാലിന്‍ പറഞ്ഞു.

പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ ആവര്‍ത്തിച്ച് നിര്‍ദ്ദേശിച്ചും ഇതിനെ ശക്തമായി ന്യായീകരിച്ചും ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്‍. രാഹുലിനെ അല്ലാതെ പിന്നെ ആരെയാണ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിക്കേണ്ടത് എന്ന് സ്റ്റാലിന്‍ ചോദിച്ചു. ഞങ്ങള്‍ (ഡിഎംകെ) അല്ലാതെ മറ്റാര് ഈ നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുമെന്നും സ്റ്റാലിന്‍ ചോദിച്ചു. തന്റെ നിര്‍ദ്ദേശത്തെ പ്രതിപക്ഷത്തെ ഒരു കക്ഷിയും എതിര്‍ത്തിട്ടില്ലെന്നും ബിജെപിയുടെ ഫാഷിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കെല്‍പ്പുള്ള നേതാവാണ് രാഹുലെന്നും സ്റ്റാലിന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സാഡിസ്റ്റാണ്. കോണ്‍ഗ്രസുമായി ചില പ്രാദേശിക പ്രശ്‌നങ്ങളുണ്ട്. അവ പരിഹരിച്ചാല്‍ എല്ലാ കക്ഷികളുടേയും പിന്തുണ രാഹുലിനുണ്ടാകുമെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനമായി മാറിയ ചെന്നൈയിലെ കരുണാനിധി പ്രതിമ അനാച്ഛാദന പരിപാടിയില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും വേദിയിലിരുത്തി, രാഹുല്‍ 2019ല്‍ പ്രധാനമന്ത്രിയാകട്ടെ എന്ന നിര്‍ദ്ദേശം സ്റ്റാലിന്‍ മുന്നോട്ടുവച്ചിരുന്നു. അതേസമയം ഇത് സ്റ്റാലിന്റെ മാത്രം അഭിപ്രായമാണ് എന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. തിരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കും പ്രധാനമന്ത്രി ആരായിരിക്കണം എന്ന തീരുമാനമുണ്ടാവുക എന്നും യെച്ചൂരി പറഞ്ഞിരുന്നു. മറ്റ് പ്രതിപക്ഷ കക്ഷികളാരും സ്റ്റാലിന്റെ നിര്‍ദ്ദേശത്തെ പിന്താങ്ങിയില്ല. കോണ്‍ഗ്രസും ഇതില്‍ നിന്ന് അകന്നുനിന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍