UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായിയുടെ പോക്ക് ഉമ്മന്‍ചാണ്ടിയുടെ അവസ്ഥയിലേയ്ക്ക്; ജിഷ്ണു കേസില്‍ എം മുകുന്ദന്‍

മഹിജയെ കാണാന്‍ മുഖ്യമന്ത്രി പോകണമായിരുന്നെന്നും, പോയിരുന്നെങ്കില്‍ സംഭവങ്ങള്‍ ഇത്രത്തോളമാകുമായിരുന്നില്ല എന്നും എം മുകുന്ദന്‍ പറഞ്ഞു.

ജിഷ്ണു കേസിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ വിമര്‍ശിച്ച് എഴുത്തുകാരന്‍ എം മുകുന്ദന്‍. ജിഷ്ണുവിന്റെ അമ്മ മഹിജയെ കാണാന്‍ മുഖ്യമന്ത്രി പോകണമായിരുന്നെന്നും, പോയിരുന്നെങ്കില്‍ സംഭവങ്ങള്‍ ഇത്രത്തോളമാകുമായിരുന്നില്ല എന്നും എം മുകുന്ദന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി നേരിട്ട അവസ്ഥയിലേക്കാണ് പിണറായി വിജയന്‍ പോകുന്നതെന്നും എം മുകുന്ദന്‍ കോഴിക്കോട് പറഞ്ഞു.

വിവാദങ്ങളില്‍ സാഹിത്യ, സാംസ്‌കാരിക നായകന്മാര്‍ മൗനം പാലിക്കുന്നുവെന്ന ആക്ഷേപത്തിന് മറുപടിയായാണ് ജിഷ്ണു കേസിലെ മുഖ്യമന്ത്രിയുടെ നിലപാടിനെ എം മുകുന്ദന്‍ അടിമുടി വിമര്‍ശിച്ചത്. മുഖ്യമന്ത്രി ജനങ്ങളില്‍ നിന്ന് അകലുന്നത് ശരിയല്ല. അധികാരത്തില്‍ വരുമ്പോള്‍ നിലപാട് മാറുന്നത് ശരിയല്ലെന്നും എം. മുകുന്ദന്‍ തുറന്നടിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ നേരിട്ടപോലെ ഈ സര്‍ക്കാരും അടിക്കടി വിവാദങ്ങളില്‍ പെടുകയാണ്. മുന്‍മുഖ്യമന്ത്രിയുടെ അവസ്ഥയിലേക്കാണ് പിണറായിയുടെ പോക്കെന്നുകൂടി എം. മുകുന്ദന്‍ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍