UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആള്‍ക്കൂട്ട ഹിംസ അനുവദിക്കില്ലെന്ന് സുപ്രീം കോടതി; പുതിയ നിയമം കൊണ്ടുവരണം

മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടി തരുണ്‍ ഗാന്ധി അടക്കം സാമൂഹ്യ പ്രവര്‍ത്തകരും മനുഷ്യാവകാശ സംഘടനകളും ഫയല്‍ ചെയ്തിട്ടുള്ള ഒരു പറ്റം ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി ഇങ്ങനെ പറഞ്ഞത്

ആള്‍ക്കൂട്ട ഹിംസ അനുവദിക്കില്ലെന്ന് സുപ്രീം കോടതി. ആള്‍ക്കൂട്ട കൊലപാതകങ്ങളെയും ആക്രമണങ്ങളെയും നിയന്ത്രിക്കാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ പുതിയ വകുപ്പ് കൊണ്ടുവരണമെന്ന് സുപ്രീകോടതി പാര്‍ലിമെന്‍റിനോട് ആവശ്യപ്പെട്ടു. രാജ്യത്തു വര്‍ദ്ധിച്ചുവരുന്ന ഇത്തരത്തിലുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇത്തരമൊരു ആവശ്യം പാര്‍ലമെന്റിന് മുന്‍പാകെ വെച്ചിരിക്കുന്നത്.

“നിയമം കയ്യിലെടുക്കാനോ സ്വയം നിയമം നടത്തിപ്പുകാര്‍ ആവാനോ ഒരു പൌരനും അവകാശമില്ല. ക്രമ സമാധാന പാലനം ഭരണകൂടത്തില്‍ നിക്ഷിപ്തമാണ്.അതിലൂടെ മതേതരമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും ആള്‍ക്കൂട്ട ഹിംസകളെ തടയുന്നതിനും ഗവണ്‍മെന്റിന് കഴിയണം” സുപ്രീം കോടതി പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടി തരുണ്‍ ഗാന്ധി അടക്കം സാമൂഹ്യ പ്രവര്‍ത്തകരും മനുഷ്യാവകാശ സംഘടനകളും ഫയല്‍ ചെയ്തിട്ടുള്ള ഒരു പറ്റം ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി ഇങ്ങനെ പറഞ്ഞത്.

നേരത്തെ ജൂലൈ മാസത്തില്‍ പശുരക്ഷകരുടെ അക്രമം തടയല്‍ ഗവണ്‍മെന്‍റിന്റെ ചുമതലാണ് എന്നു സുപ്രീം കോടതി പറഞ്ഞിരുന്നു. പരാതികളുടെ അടുത്ത ഹിയറിംഗ് ആഗസ്ത് 28ലേക്ക് കോടതി മാറ്റിവെച്ചു.

‘മോഷ്ടാക്കളെ’ തല്ലിക്കൊല്ലുന്ന മലയാളിയുടെ വംശവെറി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍