UPDATES

ട്രെന്‍ഡിങ്ങ്

അനില്‍ അംബാനി പങ്കാളിയായ റാഫേല്‍ കരാറില്‍ ഫ്രഞ്ച് കമ്പനികളേയും മോദി സര്‍ക്കാര്‍ വഴിവിട്ട് സഹായിച്ചു

ഇന്ത്യന്‍ നെഗോഷിയേറ്റിംഗ് ടീമിന്റെ വിലപേശല്‍ ശ്രമങ്ങളേയും നടപടികളേയും അട്ടിമറിക്കുന്നതായിരുന്നു പാരീസില്‍ 2016 ജനുവരിയില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ നടത്തിയ സമാന്തര ചര്‍ച്ച.

റാഫേല്‍ ഓഫ്‌സെറ്റ് കരാരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സുരക്ഷാകാര്യ മന്ത്രിതല സമിതി (കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി) നിര്‍മ്മാതാക്കളായ ഫ്രഞ്ച് കമ്പനി ദാസോള്‍ട്ട് ഏവിയേഷനും മിസൈല്‍ നിര്‍മ്മാതാക്കളായ എംബിഡിഎയ്ക്കും നല്‍കിയത് മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള ഇളവുകളെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. 2016 സെപ്റ്റംബര്‍ 23നാണ് ഓഫ്‌സെറ്റ് കരാറുകളില്‍ ഒപ്പുവച്ചത്. 2016 ഓഗസ്റ്റ് 24ന് ഇരു സ്വകാര്യ ഫ്രഞ്ച് കമ്പനികള്‍ക്കും ഇളവുകള്‍ക്ക് അനുമതി നല്‍കിയിരുന്നു.

പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീഖര്‍ അധ്യക്ഷനായിരുന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ ഇത് കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റിയുടെ (സിസിഎസ്) അംഗീകാരത്തിനായി നല്‍കിയിരുന്നു. പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നതിനുള്ള ഡിഫന്‍സ് പ്രൊക്യുര്‍മെന്റ് പ്രൊസീജിയറില്‍ (ഡിപിപി) നിന്ന് വ്യതിചലിച്ചുള്ള ഇളവുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ പരീഖര്‍ക്ക് വിയോജിപ്പുണ്ടായിരുന്നതായി ദ ഹിന്ദു പറയുന്നു.

2013ലെ ഡിപിപിയില്‍ ഏജന്‍സി കമ്മീഷനും ഏജന്റുമാരുടെ ഇടപെടലും വിലക്കിയിരുന്നു. ബുക്ക് ഓഫ് അക്കൗണ്ട്‌സ് പരിശോധിക്കാനുള്ള അവകാശം, ആര്‍ബിട്രേഷന്‍ (പ്രശ്ന പരിഹാരത്തിനായി മധ്യസ്ഥത) തുടങ്ങിയവയെല്ലാം ഒഴിവാക്കിയിരുന്നു. കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്ന പക്ഷം സ്വകാര്യ നിര്‍മ്മാതാക്കള്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥ ഒഴിവാക്കി. ഈ വിവരങ്ങളൊന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല.

2016 ജൂലായ് 21ന് ഇന്ത്യന്‍ നെഗോഷിയേറ്റിംഗ് ടീമിന്റെ അന്തിമ റിപ്പോര്‍ട്ടാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്ത്യന്‍ നെഗോഷിയേറ്റിംഗ് ടീമിന്റെ വിലപേശല്‍ ശ്രമങ്ങളേയും നടപടികളേയും അട്ടിമറിക്കുന്നതായിരുന്നു പാരീസില്‍ 2016 ജനുവരിയില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ നടത്തിയ സമാന്തര ചര്‍ച്ച. അഴിമതിവിരുദ്ധ വ്യവസ്ഥകളില്‍ മാറ്റം വരുത്താനുള്ള ഫ്രഞ്ച് കമ്പനികളുടെ ആവശ്യം ഇന്ത്യ അംഗീകരിച്ചതായി നെഗോഷിയേറ്റിംഗ് ടീമിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി ഹിന്ദു റിപ്പോര്‍ട്ട് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍