UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോട്ട് നിരോധനം തിരിച്ചടിയായെന്ന് സര്‍ക്കാര്‍ സമ്മതിച്ചു; പരിഹാരനടപടി ഇന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കും

നോട്ട് അസാധുവാക്കിയതിന് ശേഷം രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന നിര്‍ണായക വിലയിരുത്തലിന് പിന്നാലെയാണ് മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുക

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നടപടികള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കും. നികുതിയിളവിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പണം കൈകാര്യം ചെയ്യാനുള്ള ശേഷി നല്‍കുന്നതുള്‍പ്പെടെ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം പകരാന്‍ സഹായകമാകുന്ന നിര്‍ണായക മാര്‍ഗ രേഖയാണ് ഇന്ന് പ്രഖ്യാപിക്കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് വൈകിട്ട് അഞ്ച് മണിയോടെ നടത്തുന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തിലാകും മാര്‍ഗരേഖയുടെ പ്രഖ്യാപനമുണ്ടാവുക.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്‍റെ തത്സമയ സംപ്രേക്ഷണവുമുണ്ടാകും. കഴിഞ്ഞ നവംബര്‍ 8ന് 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനത്തിന് സമാനമായ പ്രഖ്യാപനമായിരിക്കും ഇന്നുണ്ടാവുകയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിച്ചുവെന്നാണ് പുതിയ തീരുമാനത്തിന് പിന്നിലെന്ന് സാമ്പത്തികവിദഗധര്‍ ചൂണ്ടിക്കാട്ടുന്നത്. നോട്ട് അസാധുവാക്കിയതിന് ശേഷം രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന നിര്‍ണായക വിലയിരുത്തലിന് പിന്നാലെയാണ് മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍