UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി സര്‍ക്കാര്‍ ഇതുവരെ പരസ്യങ്ങള്‍ക്ക് ചിലവാക്കിയത് 3755 കോടി

2015ല്‍ മറ്റൊരു വിവരാവകാശ രേഖ വ്യക്തമാക്കുന്നത് 2015 ജൂലായ് വരെ പ്രധാനമന്ത്രിയുടെ മന്‍ കി ബാ്ത്ത് പരിപാടിയുടെ പത്ര പരസ്യങ്ങള്‍ക്ക് മാത്രം 8.5 കോടി രൂപ ചിലവഴിച്ചെന്നാണ്.

മോദി സര്‍ക്കാര്‍ ഇതുവരെ പബ്ലിസിറ്റി പരസ്യങ്ങള്‍ക്കായി ചിലവഴിച്ചത് 3755 കോടി രൂപ. 2014 മേയ് മുതല്‍ 2017 ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ അനുസരിച്ചാണ് ഇത്. ഗ്രേറ്റര്‍ നോയ്ഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ രാംവീര്‍ തന്‍വറീന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പത്ര, ഇലക്ട്രോണിക് മാധ്യമങ്ങളി പരസ്യങ്ങള്‍ക്കായി 3754,06,23,616 രൂപ ചിലവാക്കിയിരിക്കുന്നു.

ഇലക്ട്രോണിക് പരസ്യങ്ങള്‍ക്കായി 1656 കോടി രൂപ. ടെലിവിഷന് പുറമെ കമ്മ്യൂണിറ്റി റേഡിയോ, ഡിജിറ്റല്‍ സിനിമ, ഇന്റര്‍നെറ്റ്, എസ്എംഎസ് തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. പത്രമാധ്യമങ്ങളിലെ പരസ്യത്തിനായി 1698 കോടി രൂപ ചിലവാക്കി. ഹോര്‍ഡിംഗുകള്‍, പോസ്റ്ററുകള്‍, ബുക്ക് ലെറ്റുകള്‍, കലണ്ടറുകള്‍ തുടങ്ങിയവയ്ക്ക് 399 കോടി രൂപ. സര്‍ക്കാരിന്റെ പ്രധാന പദ്ധതികള്‍ക്കായി വിവിധ മന്ത്രാലയങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള തുകയേക്കാള്‍ കൂടുതലാണിത്. മലീനികരണ നിയന്ത്രണത്തിന് കഴിഞ്ഞ മൂന്ന് വര്‍ഷം സര്‍ക്കാര്‍ വകയിരുത്തിയത് 56.8 കോടി രൂപ മാത്രം.

2014 ജൂണ്‍ ഒന്നിനും ഓഗസ്റ്റ് 31നും ഇടയ്ക്ക് ആയിരം കോടിയിലധികം രൂപ പരസ്യങ്ങള്‍ക്കായി മോദി സര്‍ക്കാര്‍ ചിലവഴിച്ചിട്ടുണ്ടെന്ന് 2016ല്‍ തന്‍വറീന്റെ വിവരാവകാശ രേഖക്ക് ലഭിച്ച മറുപടി വ്യക്തമാക്കുന്നു. പരസ്യങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. അതേസമയം ഇത് ടിവി, ഓണ്‍ലൈന്‍, റേഡിയോ തുടങ്ങിയ ഇലക്ട്രോണിക് മീഡിയ പരസ്യങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളൂ. ഇക്കാലത്തെ ഔട്ട്‌ഡോര്‍, പ്രിന്റ് പരസ്യങ്ങളുടെ കണക്ക് ഇതില്‍ പെടുന്നില്ല. 2015ല്‍ മറ്റൊരു വിവരാവകാശ രേഖ വ്യക്തമാക്കുന്നത് 2015 ജൂലായ് വരെ പ്രധാനമന്ത്രിയുടെ മന്‍ കി ബാ്ത്ത് പരിപാടിയുടെ പത്ര പരസ്യങ്ങള്‍ക്ക് മാത്രം 8.5 കോടി രൂപ ചിലവഴിച്ചെന്നാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍