UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിജി, പാക്കിസ്ഥാനെ കുറിച്ചല്ല, ഗുജറാത്തിനെ കുറിച്ച് സംസാരിക്കൂ-രാഹുല്‍ ഗാന്ധി

ഇത് ഗുജറാത്തിന്റെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ്

വിദേശ രാജ്യങ്ങളെ കുറിച്ച് സംസാരിക്കാതെ ഗുജറാത്തിനെ കുറിച്ച് പറയൂ എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. “പ്രധാനമന്ത്രി ചിലപ്പോള്‍ പാക്കിസ്ഥാനെ കുറിച്ച് സംസാരിക്കും ചിലപ്പോള്‍ ചൈനയെയും ജപ്പാനെയും കുറിച്ച് സംസാരിക്കും. മോദിജി ഇത് ഗുജറാത്തിന്റെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ്. ഗുജറാത്തിനെ കുറിച്ചും എന്തെങ്കിലും പറയൂ”

“കഴിഞ്ഞ ദിവസമുണ്ടായ ഒരു കാര്യം നിങ്ങള്‍ പത്രത്തിലും ടി.വിയിലുമൊക്കെ കണ്ടിട്ടുണ്ടാകും. മണിശങ്കര്‍ അയ്യരുടെ വീട്ടില്‍- അയാള്‍ എന്നെ അപമാനിച്ചില്ലേ, ഗുജറാത്തികളെ അപമാനിച്ചില്ലേ?- പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍, മുന്‍ വിദേശകാര്യ മന്ത്രി, ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അവരൊക്കെയാണ് മൂന്നു മണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയത്. അതിന്റെ പിറ്റേന്നാണ് അയ്യര്‍ മോദിയെ ‘നീച്’ എന്നു വിളിച്ചത്. പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തുക എന്നത് ഗൗരവതരവും സെന്‍സിറ്റീവുമായ പ്രശ്‌നമാണ്. ഈ ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഇത്തരമൊരു രഹസ്യ കൂടിക്കാഴ്ചയുടെ കാര്യമെന്താണ്?”എന്നാണ് സാനന്ദിലെ തിരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞത്.

മോദി, താങ്കള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്; ആര്‍എസ്എസിന്റെ കവല പ്രാസംഗികനല്ല

മോദിയുടെ പാക്കിസ്ഥാന്‍ ഇടപെടല്‍ കഥ അവിശ്വസനീയം എന്നാണ് ബിജെപി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പാക് ഇടപെടലുണ്ടായെന്നും ഇതിനായി മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ നടന്ന അത്താഴവിരുന്നില്‍ പാക് നേതാക്കള്‍ പങ്കെടുത്തുവെന്ന പ്രധാനമന്ത്രിയുടെ ആരോപണം നിഷേധിച്ച് മുന്‍ കരസേന ജനറല്‍ ദീപക് കപൂറും രംഗത്ത് എത്തിയിരുന്നു.

പെരുപ്പിച്ചു വിറ്റഴിച്ച ഒരുല്‍പ്പന്നമാണ് മോദിയെങ്കില്‍ ഇന്ന് എളുപ്പം ചെലവാകുന്ന ബ്രാന്‍ഡാണ് രാഹുല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍