UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്തും എഴുതാനുള്ള സ്വാതന്ത്ര്യമില്ല: മാധ്യമങ്ങള്‍ക്ക് ‘നാവടക്കി പണിയെടുക്കാ’നുള്ള സൂചനയുമായി മോദി

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനോടും നീതിന്യായ വ്യവസ്ഥയോടും മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തം വേണം. എഴുതപ്പെടുന്ന കാര്യങ്ങള്‍ വസ്തുതാപരമാണെന്ന് ഉറപ്പുവരുത്തേണ്ടത് എഡിറ്റര്‍മാരുടെ ഉത്തരവാദിത്തമാണെന്നും മോദി പറഞ്ഞു.

മാധ്യമ സ്വാതന്ത്ര്യം വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ എഴുതാനുള്ള സ്വാതന്ത്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘രാജ്യത്തെ കോടതികള്‍ക്കും, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനുമുള്ളത്ര ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുമുണ്ട്. ജനതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാവണം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. പൊതുതാല്‍പര്യത്തിനുവേണ്ടി ശ്രദ്ധാപൂര്‍വം ബുദ്ധിയോടെ ഉപയോഗിക്കേണ്ടതാണ് മാധ്യമ സ്വാതന്ത്ര്യം. -മോദി പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനോടും നീതിന്യായ വ്യവസ്ഥയോടും മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തം വേണം. എഴുതപ്പെടുന്ന കാര്യങ്ങള്‍ വസ്തുതാപരമാണെന്ന് ഉറപ്പുവരുത്തേണ്ടത് എഡിറ്റര്‍മാരുടെ ഉത്തരവാദിത്തമാണെന്നും മാധ്യമങ്ങള്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് കുറ്റകരമാണ് എന്നും മോദി പറഞ്ഞു. ചെന്നൈയില്‍ ദിനതന്തി ദിനപത്രത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

മോദിയുടെ പ്രസംഗം (ഇന്ത്യ ടുഡേ വീഡിയോ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍