UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയിലില്‍ നിന്നു ഭീഷണിയുമായി മുഹമ്മദ് നിഷാം

പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണി

ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാം ജയിലില്‍ നിന്നും തന്റെ മാനേജരെ വിളിച്ചു ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തല്‍. നിഷാമിന്റെ തന്നെ സ്ഥാപനമായ കിങ്‌സ് സ്‌പേസിലെ മാനേജരെയാണ് പണം ആവശ്യപ്പെട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയത്. കേസ് നടത്തിപ്പിനായാണ് പണം ചോദിച്ചതെന്ന് മാനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ബുധനാഴ്ച രണ്ടു തവണ തനിക്ക് നിഷാമിന്റെ ഭീഷണി കോള്‍ വന്നതായി മാനേജര്‍ പി ചന്ദ്രശേഖരന്‍ വെളിപ്പെടുത്തുന്നു. മോശമായ ഭാഷയായിരുന്നു നിഷാമിന്റെതെന്നും തന്നെ കള്ളക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയതായും മാനേജര്‍ പറയുന്നു.
വര്‍ഷങ്ങളായി നിഷാമിന്റെ സ്ഥാപനത്തിലെ മാനേജരായ തന്നെ പലതവണയായി മാനസികമായി പീഢിപ്പിക്കുമായിരുന്നുവെന്നും ചന്ദ്രേശഖരന്‍ പറയുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍