UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാമക്ഷേത്രം ഉടന്‍ വേണം; നിയമത്തിന് മാത്രം പശുക്കളെ രക്ഷിക്കാനാവില്ലെന്നും മോഹന്‍ ഭഗവത്‌

രാമക്ഷേത്രം നിര്‍മ്മിക്കുന്നതോടെ എല്ലാ വര്‍ഗീയ സംഘര്‍ഷങ്ങളും അവസാനിക്കുമെന്നും ഭഗവത് അഭിപ്രായപ്പെട്ടു.

എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന് ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭഗവത്. അയോധ്യയില്‍ ഉടന്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നും മോഹന്‍ ഭഗവത് പറഞ്ഞു. സംഭാഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമെല്ലാം അനുകൂലമാണ്. എന്നാല്‍ അന്തിമ തീരുമാനം രാം മന്ദിര്‍ സമിതിയാണ് എടുക്കേണ്ടതെന്നും ഭഗവത് പറഞ്ഞു.
രാമക്ഷേത്രം നിര്‍മ്മിക്കുന്നതോടെ എല്ലാ വര്‍ഗീയ സംഘര്‍ഷങ്ങളും അവസാനിക്കുമെന്നും ഭഗവത് അഭിപ്രായപ്പെട്ടു.

പശുക്കളെ രക്ഷിക്കണം. എന്നാല്‍ ഇത് നിയമ സംവിധാനം ഉപയോഗിച്ചാവണം. പശുവിന്റെ പേരില് കൊലപാതകങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ഇത്തരത്തില്‍ കൊല നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും മോഹന്‍ ഭഗവത് ആവശ്യപ്പെട്ടു. അതേസമയം നിയമത്തിന് മാത്രം പശുക്കളെ രക്ഷിക്കാനാകില്ലെന്നും ഭഗവത് പറഞ്ഞു. എല്ലാ പശു സംരക്ഷകരും കൊലപാതകങ്ങള്‍ നടത്തുന്നില്ലെന്നും ഗോരക്ഷരില്‍ ജൈനരും മുസ്ലീങ്ങളുമുണ്ടെന്നും ഭഗവത് പറഞ്ഞു.

ജമ്മു കാശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35 എ വകുപ്പ് എന്നിവയെ ആര്‍എസ്എസ് അംഗീകരിക്കുന്നില്ല. ആര്‍എസ്എസ് മിശ്ര വിവാഹത്തിന് എതിരല്ലെന്നും ഏറ്റവുമധികം മിശ്രവിവാഹിത ദമ്പതികള്‍ ആര്‍എസ്എസുകാരാണെന്നും മോഹന്‍ ഭഗവത് അവകാശപ്പെട്ടു. മഹാരാഷ്ട്രയിലെ ആദ്യ മിശ്ര വിവാഹം 1942ലാണ് നടന്നതെന്നും അന്ന് ആശംസ സന്ദേശമയച്ചവരില്‍ ഡോ.ബിആര്‍ അംബേദ്കറും ആര്‍എസ്എസ് തലവന്‍ ഗുരുജി ഗോള്‍വാള്‍ക്കറുമുണ്ടായിരുന്നുവെന്നും ഭഗവത് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍