UPDATES

ജനനേന്ദ്രിയം മുറിക്കപ്പെട്ട സന്യാസിയ്ക്ക് കുമ്മനവുമായും സംഘപരിവാറുമായും അടുത്ത ബന്ധം

2010ല്‍ വിഎസ് അച്യുതാനന്ദനെ കണ്ട് നിവേദനം സമര്‍പ്പിക്കാന്‍ പോയ ഹിന്ദു ഐക്യവേദിയുടെ സംഘത്തില്‍ ഗംഗേശാനന്ദ ഉണ്ടായിരുന്നു.

തിരുവനന്തപുരം പേട്ടയില്‍ 23 വയസ്സുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സന്യാസിയ്ക്ക് ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരനുമായും സംഘപരിവാര്‍ സംഘടനകളുമായും അടുത്തബന്ധം. ഹിന്ദു ഐക്യവേദിയുടെ പല സമരങ്ങളിലും പരിപാടികളിലും കുമ്മനത്തോടൊപ്പം സ്ഥിരമായി പങ്കെടുത്തിരുന്നയാളാണ് ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദം. ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തിലും ഇയാള്‍ കുമ്മനത്തോടൊപ്പം പങ്കെടുത്തിരുന്നു.

2010ല്‍ മലബാറിലെ ക്ഷേത്രങ്ങളും ആശ്രമങ്ങളും ദേവസ്വം ബോര്‍ഡിന് കീഴില്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദനെ കണ്ട് നിവേദനം സമര്‍പ്പിക്കാന്‍ പോയ ഹിന്ദു ഐക്യവേദിയുടെ സംഘത്തിലെ പ്രധാനിയായിരുന്നു ഗംഗേശാനന്ദ. അന്ന് ഹിന്ദു ഐക്യവേദി നേതാവായിരുന്ന കുമ്മനം രാജശേഖരന്‍, ഹിന്ദു ഐക്യവേദി സഹയാത്രികരായ മറ്റു സ്വാമി വിമലാനന്ദ, സ്വാമി വിദ്യാനന്ദഗിരി, ബ്രഹ്മചാരി ഭാര്‍ഗവറാം എന്നിവരോടൊപ്പമാണ് ഇയാള്‍ അന്ന് മുഖ്യമന്ത്രിയെ കാണാന്‍ പോയത്. 2008-ല്‍ വിഎസ് അച്യുതാനനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ആള്‍ദൈവങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികളും അറസ്റ്റുമായി മുന്നോട്ട് പോയിരുന്ന സമയത്ത് ഇതിനെതിരെ ഹിന്ദു ഐക്യവേദിയുടെ പിന്തുണയോടെ കൊച്ചിയില്‍ നടന്ന പ്രതിഷേധയോഗത്തില്‍ ഗംഗേശാനന്ദ പങ്കെടുത്തിരുന്നു.


ഹിന്ദു ഐക്യവേദി സംഘത്തിന്‍റെ ഭാഗമായി 2010ല്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനുമായി ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുന്നു

ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ 2013-ല്‍ ആറന്മുളയിലെ കിടങ്ങന്നൂരിലുള്ള വിജയാനന്ദ ആശ്രമത്തില്‍ സംഘടിപ്പിച്ച സന്ന്യാസി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചവരില്‍ പ്രമുഖനായിരുന്നു ഗംഗേശാനന്ദ. ഈ പരിപാടി സംഘടിപ്പിച്ചത് ഹിന്ദു ഐക്യവേദിയുടേയും ആറന്മുള പൈതൃക ഗ്രാമകര്‍മ്മസമിതിയുടേയും നേതൃത്വത്തിലായിരുന്നു. കുമ്മനം രാജശേഖരനായിരുന്നു ആറന്മുള പൈതൃക ഗ്രാമകര്‍മ്മസമിതിയുടെ സമരത്തിന്റെ പ്രധാന നേതാവ്. ഇക്കഴിഞ്ഞ മാര്‍ച്ച് 30-ന് ഒറ്റപ്പാലത്തെ സ്വാമി നിര്‍മ്മലാനന്ദയുടെ സമാധിയുടേ 41-ആം ദിനത്തില്‍ നടന്ന യതിപൂജയില്‍ കാര്‍മ്മികത്വം വഹിച്ചത് ഇദ്ദേഹമായിരുന്നു. ഈ ചടങ്ങിലും കുമ്മനം രാജശേഖരന്‍ പങ്കെടുത്തിട്ടുണ്ട്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ആലുവയിലെ അദ്വൈതാശ്രമത്തില്‍ നടന്ന മഹാശിവരാത്രി ആഘോഷച്ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തത് സ്വാമിയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പണിക്കാട്ടില്‍ ഭുവനേശ്വരി ക്ഷേത്രത്തില്‍ നടക്കുന്ന വിചാരസത്രം സമാപന ദിനത്തില്‍ പ്രഭാഷണം നടത്തിയിരുന്നു. കുട്ടികളില്‍ ആത്മീയത വളര്‍ത്തിയെടുക്കണമെന്നും പുസ്തകത്തിലൂടെയല്ല ഗുരുക്കന്‍മാരുടെ ശിക്ഷണത്തില്‍ വേണം ആത്മീയത നേടിയെടുക്കാനെന്നുമുള്ള അയ്യമ്പിള്ളി കണ്ഠച്ചനാശാന്‍ സ്മാരക വൈദിക സംഘം ഗുരുകുല വിദ്യാപീഠത്തിന്റെ വാര്‍ഷികത്തിലെ സ്വാമിയുടെ പ്രസംഗവും സംഭവത്തെ തുടര്‍ന്നുള്ള ചര്‍ച്ചാ വിഷയങ്ങളാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍