UPDATES

ട്രെന്‍ഡിങ്ങ്

ടിപി കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ട്; രാഷ്ട്രീയത്തില്‍ ഇറങ്ങില്ലെന്ന് പറയാനാവില്ലെന്നും സെന്‍കുമാര്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ താത്പര്യത്തിന് വിരുദ്ധമായി കക്ഷി രാഷ്ട്രീയത്തിന് വേണ്ടി മാത്രം നില്‍ക്കുന്നവരാണ്.

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന പൂര്‍ണമായും തെളിഞ്ഞിട്ടില്ലെന്ന് മുന്‍ ഡിജിപി സെന്‍കുമാര്‍. ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് സംശയമുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു. ഇനി തെളിവുകള്‍ കണ്ടെത്തുക ബുദ്ധിമുട്ടാണ്. പലതും ബാക്കിയാണ്. മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങള്‍ ഉണ്ട്. അതൊന്നും ഇനി കിട്ടില്ല. ഒരു വര്‍ഷത്തോളമേ അതെല്ലാം ലഭിക്കൂ. പല തെളിവുകളും ഇനി കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിന്റെ അഭിമുഖ പരിപാടിയായ പോയിന്റ് ബ്ലാങ്കിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തന്റെ രാഷ്ട്രീയപ്രവേശന സാദ്ധ്യത തളളിക്കളയാനാവില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. രാഷ്ട്രീയം എന്നെ സംബന്ധിച്ച് ഓപ്ഷന്‍ അല്ലാത്തതൊന്നും അല്ല. തങ്ങളെ പോലെ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാത്തവര്‍ രാഷ്ട്രീയത്തില്‍ വന്നാലെന്താ എന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ താത്പര്യത്തിന് വിരുദ്ധമായി കക്ഷി രാഷ്ട്രീയത്തിന് വേണ്ടി മാത്രം നില്‍ക്കുന്നവരാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍