UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിതീഷിന്റെ തീരുമാനം ഞെട്ടിച്ചു; ജെഡിയു വിടുന്നതായി വീരേന്ദ്രകുമാര്‍

ഫാസിസ്റ്റ് പ്രവണതകളോട് ഒരു തരത്തിലും സന്ധി ചെയ്യാനാവില്ലെന്നും നിതീഷുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.

ജനതാദള്‍ യുണൈറ്റഡുമായുള്ള ബന്ധം കേരളഘടകം ഉപേക്ഷിക്കുന്നതായി സംസ്ഥാന അദ്ധ്യക്ഷന്‍ എംപി വീരേന്ദ്രകുമാര്‍. മഹാസഖ്യം ഉപേക്ഷിച്ച് മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കുകയും ഇന്ന് വീണ്ടും ബിജെപി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്ത് നീതീഷ് കുമാറിന്റെ നീക്കം ഞെട്ടിച്ചതായി വീരേന്ദ്രകുമാര്‍ പറഞ്ഞു. ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ സംസ്ഥാന കൗണ്‍സില്‍ ചേരും. ഫാസിസ്റ്റ് പ്രവണതകളോട് ഒരു തരത്തിലും സന്ധി ചെയ്യാനാവില്ലെന്നും നിതീഷുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.

എംപി സ്ഥാനം ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും വീരേന്ദ്രകുമാര്‍ അറിയിച്ചു. രാജ്യസഭാ എംപിയാണ് വീരേന്ദ്രകുമാര്‍. യുഡിഎഫ് ബന്ധം ഉപേക്ഷിക്കണമെന്ന വികാരം ജെഡിയു കേരള ഘടകത്തില്‍ ശക്തമായിരിക്കെ ആണ്, നിതീഷ് എന്‍ഡിഎ പാളയത്തിലേക്ക് പോയതോടെ പാര്‍ട്ടി ബന്ധം തന്നെ ഉപേക്ഷിക്കാന്‍ കേരള നേതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്നതും എല്‍ഡിഎഫിന്‍റെ ഭാഗമായതുമായ ജനതാദള്‍ സെക്കുലറില്‍ (ജെഡിഎസ്) ജെഡിയു കേരള ഘടകം ലയിക്കുമോ എന്ന് വ്യക്തമല്ല. ജെഡിഎസ് നേതാക്കള്‍ നേരത്തെ ജെഡിയുവിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍