സാമൂഹിക മാറ്റങ്ങളുടെ ഭാഗമാണ് കോടതി വിധി. ആചാരങ്ങള്‍ മാറുന്ന എല്ലാ സാഹചര്യത്തിലും എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്.
ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ കോൺഗ്രസ്സിന്റെയും ബി.ജെ.പിയുടെ നിലപാട് രാഷ്ട്രീയത്തിലെ അധമ പ്രവർത്തനമാണെന്ന് ഡി വൈ എഫ് ഐ നേതാവും എം എൽ എയുമായ എം സ്വരാജ്. കോൺഗ്രസും ബി.ജെ.പിയും ഒരേ ആശയങ്ങളുള്ള പാർട്ടികളായി മാറിയെന്നും സ്വരാജ് ആരോപിച്ചു.
ഒന്നല്ല, ആയിരം തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും കേരളത്തെ ഇരുട്ടിലേക്കു നയിക്കുന്ന ഒരു നിലപാടിനെ പിന്തുണയ്ക്കില്ല. രണ്ടാം വിമോചന സമരത്തിനുള്ള നീക്കത്തിനെതിരെ ഡി.വൈ.എഫ്.ഐ ഈ മാസം 13 മുതല്‍ 20 വരെ നവോത്ഥാന സദസ് സംഘടിപ്പിക്കുമെന്നും സ്വരാജ് അറിയിച്ചു.
അതെ സമയം ശബരിമല വിധിയുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന പ്രതിഷേധങ്ങളെ അപകടമായി കാണേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക മാറ്റങ്ങളുടെ ഭാഗമാണ് കോടതി വിധി. ആചാരങ്ങള്‍ മാറുന്ന എല്ലാ സാഹചര്യത്തിലും എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. അതു സ്വാഭാവികമാണ്.മഹാരാഷ്ട്രയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഒരു നിലപാടും കേരളത്തില്‍ മറ്റൊരു നിലപാടുമാണുള്ളത്. വോട്ടിനു വേണ്ടിയാണ് ഇവിടെ നവോത്ഥാന മൂല്യങ്ങളെ ഒറ്റുകൊടുക്കുന്നതെന്നും സ്വരാജ് കുറ്റപ്പെടുത്തി.