UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാകിസ്താന്‍ ജയിലില്‍ ആറ് വര്‍ഷം: മുംബയ് എഞ്ചിനിയര്‍ നാട്ടില്‍ തിരിച്ചെത്തി

2012 നവംബറില്‍ അഫ്ഗാനിസ്താനിലെ കാബൂളില്‍ ജോലിയുമായി ബന്ധപ്പെട്ടാണ് ഹാമിദ് എത്തിയത്. ഇതിന് പിന്നാലെ കാണാതാവുകയായിരുന്നു.

ചാരവൃത്തി ആരോപിക്കപ്പെട്ട് പാകിസ്താന്‍ ജയിലില്‍ ആറ് വര്‍ഷം തടവില്‍ കഴിഞ്ഞ മുംബയ് സ്വദേശിയായ എഞ്ചിനിയര്‍ നാട്ടില്‍ തിരിച്ചെത്തി. പഞ്ചാബിലെ വാഗ – അട്ടാരി അതിര്‍ത്തി കടന്നാണ് 33കാരനായ ഹാമിദ് നെഹാല്‍ അന്‍സാരി ഇന്ത്യയില്‍ തിരിച്ചെത്തിയത്. കുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്ന് അതിര്‍ത്തിയില്‍ ഹാമിദിനെ സ്വീകരിച്ചു.

ഹാമിദ് ഇന്ത്യന്‍ ചാരനാണ് എന്നാണ് പാകിസ്താന്റെ ആരോപണം. ഹാമിദ് പാകിസ്താനില്‍ രാജ്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി വ്യാജരേഖകള്‍ ചമച്ചതായും പാക് അധികൃതര്‍ ആരോപിച്ചിരുന്നു. 2012 നവംബറില്‍ അഫ്ഗാനിസ്താനിലെ കാബൂളില്‍ ജോലിയുമായി ബന്ധപ്പെട്ടാണ് ഹാമിദ് എത്തിയത്. ഇതിന് പിന്നാലെ കാണാതാവുകയായിരുന്നു.

ഒരു പാകിസ്താനി യുവതിയുമായി ഹാമിദ് അടുപ്പത്തിലായിരുന്നതായും ഈ യുവതിയെ നിര്‍ബന്ധിത വിവാഹത്തില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഹാമിദ് പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെത്തിയെന്നുമാണ് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയ 2012 നവംബര്‍ 12ന് പെഷവാറിലെത്തിയപ്പോളാണ് ഹാമിദിനെ അറസ്റ്റ് ചെയ്തത് എന്നാണ് പാക് അധികൃതര്‍ പറഞ്ഞത്. പട്ടാള കോടതി ഹാമിദിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. എന്നാല്‍ ശിക്ഷാകാലാവധി പൂര്‍ത്തിയായിട്ടും വിട്ടയച്ചില്ല. ഇത് വളരെ ആശ്വാസകരമായ കാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍