UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുംബയ് ആശുപത്രി തീ പിടിത്തം: മരണം അഞ്ചായി

അന്ധേരി ഈസ്റ്റിലെ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഹോസ്പിറ്റലിലാണ് തീ പിടിത്തമുണ്ടായത്. 28 രോഗികളെ രക്ഷിച്ച് സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്ക് മാറ്റി.

മുംബൈയില്‍ സര്‍ക്കാര്‍ ആശുപത്രി കെട്ടിടത്തിലുണ്ടായ തീ പിടിത്തത്തില്‍ മരണം അഞ്ചായി. രണ്ട് മാസം പ്രായമുള്ള ഒരു കുട്ടിയും ഇതിലുള്‍പ്പെടുന്നു. 147 പേര്‍ക്ക് പരിക്കേറ്റു. നൂറോളം പേരെ രക്ഷപ്പെടുത്തി. അന്ധേരി ഈസ്റ്റിലെ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഹോസ്പിറ്റലിലാണ് തീ പിടിത്തമുണ്ടായത്. നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.

രോഗികളെ രക്ഷിച്ച് സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്ക് മാറ്റി. വൈകീട്ട് 4.30ഓടെയാണ് ഹോസ്പിറ്റല്‍ കെട്ടിടത്തില്‍ തീ പിടിത്തമുണ്ടായത്. പത്ത് ഫയര്‍ എഞ്ചിനുകളും അഞ്ച് ജമ്പോ ടാങ്കറുകളും രണ്ട് ക്വിക്ക് റെസ്‌ക്യൂ വാഹനങ്ങളും അടക്കമുള്ളവ അപകട മേഖലയിലേയ്ക്ക് എത്തിച്ചിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍