UPDATES

സേവ് മൂന്നാര്‍ ക്യാമ്പയിന്‍

മാധ്യമങ്ങള്‍ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നു എന്ന് ആരോപണം: മൂന്നാറില്‍ നാളെ വ്യാപാരികളുടെ കടയടപ്പ് സമരം

നാളെ വൈകീട്ട് മൂന്നിന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.

മൂന്നാറില്‍ നാളെ കടകളടച്ചുള്ള സമരത്തിന് മൂന്നാര്‍ ജനകീയ സമിതി ആഹ്വാനം ചെയ്തു. വിവിധ മത, വ്യാപാര സംഘടനാ നേതാക്കളുടെ പേരിലാണ് സമര നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. കടകളടച്ച് സമരം ചെയ്യണമെന്നും മൂന്നാര്‍ ജനകീയ സമിതി ആഹ്വാനം ചെയ്തു. ജെല്ലിക്കെട്ട് പ്രക്ഷോഭ മാതൃകയില്‍ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് നോട്ടീസ് ആവശ്യപെടുന്നു. നാളെ വൈകീട്ട് മൂന്നിന് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും.

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് ജനകീയ സമര സമിതി രൂപീകരിച്ചത്. മൂന്നാറില്‍ കയ്യേറ്റം വ്യാപകമായിരിക്കുന്നുവെന്ന് എല്ലാ ദൃശ്യ മാധ്യമങ്ങളും പ്രിന്റ് മീഡിയകളും വാര്‍ത്തകള്‍ നല്‍കി തുടങ്ങിയിട്ടുണ്ടെന്നും ഇത് തങ്ങളുടെ കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. ഇടുക്കിയിലാകെ കയ്യേറ്റങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മൂന്നാറിനെ മാത്രമാണ് മാധ്യമങ്ങള്‍ ലക്ഷ്യംവെയ്ക്കുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ഇത് സംബന്ധിച്ച് മത സ്ഥാപനങ്ങളില്‍ അടക്കം സമരസമിതി നോട്ടീസ് പതിപ്പിട്ടിച്ചിട്ടുണ്ട്. മത, രാഷ്ട്രീയ പ്രമുഖര്‍ ഉള്‍പ്പെടെ സമരത്തെ പിന്തുണയ്ക്കുമെന്നും സമര സമിതി അവകാശപ്പെടുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍