UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മധ്യപ്രദേശില്‍ 15 വര്‍ഷത്തിന് ശേഷം മുസ്ലീം മന്ത്രി

കമല്‍നാഥിനോട് അടുപ്പം പുലര്‍ത്തുന്ന 11 പേര്‍ ദിഗ് വിജയ് സിംഗ് ഗ്രൂപ്പിലെ ഒമ്പത് പേര്‍, ജ്യോതിരാദിത്യ സിന്ധ്യ ഗ്രൂപ്പുകാരായ ഏഴ് പേര്‍, മുന്‍ പിസിസി പ്രസിഡന്റ് അരുണ്‍ യാദവിന്റെ അനുയായി ആയ ഒരാള്‍ എന്നിങ്ങനെയാണ് മന്ത്രിമാരെ തിരഞ്ഞെടുത്തത്.

മധ്യപ്രദേശില്‍ 15 വര്‍ഷത്തിന് ശേഷമാണ് മുസ്ലീം സമുദായത്തില്‍ പെട്ടയാള്‍ മന്ത്രിയായിരിക്കുന്നത്. ശിവരാജ് സിംഗ് ചൗഹാന്റെ ബിജെപി സര്‍ക്കാരില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഒരു മുസ്ലീം മന്ത്രി പോലുമുണ്ടായിരുന്നില്ല. 28 മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി ഇന്നലെ കമല്‍നാഥ് മന്ത്രിസഭ വികസിപ്പിച്ചപ്പോള്‍ ഭോപ്പാല്‍ നോര്‍ത്ത് എംഎല്‍എ ആരിഫ് അകീലാണ് മുസ്ലീം പ്രാതിനിധ്യം ഉറപ്പാക്കിയത്. വിവിധ പ്രദേശങ്ങളുടെ പ്രാതിനിധ്യവും കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കും പരിഗണിച്ചാണ് കമല്‍നാഥ് മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. മാല്‍വ മേഖലയില്‍ നിന്ന് ഒമ്പത്, സെന്‍ട്രല്‍ മധ്യപ്രദേശില്‍ നിന്ന് ആറ്, ഗ്വാളിയോര്‍ – ചമ്പല്‍ മേഖലയില്‍ നിന്ന് അഞ്ച്. ബുന്ധേല്‍ഖണ്ഡില്‍ നിന്ന് മൂന്ന് എന്നിങ്ങനെയാണ് മന്ത്രിമാരെ തിരഞ്ഞെടുത്തിരിക്കുന്നത്. കമല്‍നാഥിനോട് അടുപ്പം പുലര്‍ത്തുന്ന 11 പേര്‍ ദിഗ് വിജയ് സിംഗ് ഗ്രൂപ്പിലെ ഒമ്പത് പേര്‍, ജ്യോതിരാദിത്യ സിന്ധ്യ ഗ്രൂപ്പുകാരായ ഏഴ് പേര്‍, മുന്‍ പിസിസി പ്രസിഡന്റ് അരുണ്‍ യാദവിന്റെ അനുയായി ആയ ഒരാള്‍ എന്നിങ്ങനെയാണ് മന്ത്രിമാരെ തിരഞ്ഞെടുത്തത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍