മുത്തലാഖിനെ പിന്തുണക്കുന്ന വ്യക്തി നിയമബോഡ് വലിയ ദ്രോഹമാണ് ചെയ്യുന്നത്.
അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോഡ് ഭരണഘടനാ വിരുദ്ധമെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ആര്‍എസ്എസ് ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ് ഇന്ദ്രേഷ് കുമാര്‍. വ്യക്തിനിയമ ബോഡിന്റെ സാധുതയെ മുസ്ലീങ്ങള്‍ തന്നെ ചോദ്യം ചെയ്യണമെന്നും ഇന്ദ്രേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. മുത്തലാഖിനെതിരെ സംസാരിക്കവേയാണ് ഇന്ദ്രേഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. മുത്തലാഖിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സ്ത്രീകളെ അഭിനന്ദിച്ച ഇന്ദ്രേഷ് കുമാര്‍ മുസ്ലീം സ്ത്രീകള്‍ക്കെതിരായ ക്രൂരത അവസാനിപ്പിക്കാനുള്ള നല്ല അവസരമാണ് ഇതെന്നും അഭിപ്രായപ്പെട്ടു.
മുസ്ലീം വ്യക്തിനിയമ ബോഡ് കോണ്‍ഗ്രസിനെ സഹായിക്കാനായി ഉണ്ടായതാണ്. മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ഉണ്ടാക്കിയ ഒന്ന്. കോണ്‍ഗ്രസിന് കിട്ടിക്കൊണ്ടിരുന്ന മുസ്ലീം വോട്ട് പ്രാദേശിക പാര്‍ട്ടികള്‍ക്ക് കിട്ടിതുടങ്ങിയത് പിന്നാലെയായിരുന്നു ഇത്. മതമൗലികവാദികളാണ് ഇതിന്റെ തലപ്പത്തുള്ളത്. അതിന് നിയമപരമോ മതപരമോ ആയ അംഗീകാരമില്ല. മുത്തലാഖിനെ പിന്തുണക്കുന്ന വ്യക്തി നിയമബോഡ് വലിയ ദ്രോഹമാണ് ചെയ്യുന്നത്. മുസ്ലീങ്ങള്‍ അയോദ്ധ്യയിലെ രാമജന്മ ഭൂമിക്ക് മേലുള്ള അവകാശവാദം ഉപേക്ഷിക്കണം. കാരണം തര്‍ക്ക ഭൂമിയില്‍ പള്ളിയുണ്ടാക്കുന്നത് ഇസ്ലാമിന് വിരുദ്ധമാണ്. പാകിസ്ഥാന്‍ രൂപീകരിച്ചിട്ട് 70 വര്‍ഷമാകുന്നു. ഈ വര്‍ഷം അതിന്റെ തകര്‍ച്ച തുടങ്ങുകയാണ്. 2025ല്‍ ഇത് പൂര്‍ത്തിയാകുമെന്നും ഇന്ദ്രേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.