UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“എന്നെ പാകിസ്താനിലേയ്ക്കയച്ചത് എന്റെ ക്യാപ്റ്റനായ രാഹുല്‍ ഗാന്ധിയാണ്”: സിധു

“എന്റെ ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധിയാണ്. അദ്ദേഹം എന്നെ എല്ലായിടത്തും അയച്ചിട്ടുണ്ട്. 20 കോണ്‍ഗ്രസ് നേതാക്കള്‍ എന്നോട് പാകിസ്താനില്‍ പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു”.

തന്നെ പാകിസ്താനിലേയ്ക്കച്ചത് തന്റെ ക്യാപ്റ്റന്‍ ആയ രാഹുല്‍ ഗാന്ധിയാണെന്ന് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ നവ്‌ജോത് സിംഗ് സിധു. കര്‍താര്‍പൂര്‍ കോറിഡോര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോളും സിധുവിന് നേരെ വിമര്‍ശനമുയര്‍ന്നിരുന്നു. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ചങ്ങില്‍ പങ്കെടുക്കാന്‍ പാകിസ്താന്റെ ക്ഷണമുണ്ടായിരുന്നെങ്കിലും നിരസിക്കുകയാണ് ഉണ്ടായത്. സിധു പാകിസ്താനില്‍ പോകാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടിരുന്നു. സിധുവിന്റെത് വ്യക്തിപരമായ തീരുമാനമാണ് എന്നും അമരീന്ദര്‍ സിംഗ് പറഞ്ഞിരുന്നു. അതേസമയം തനിക്ക് തന്റെ ക്യാപ്റ്റന്റെ അനുഗ്രഹമുണ്ട് എന്നാണ് മുഖ്യമന്ത്രി ക്യാപ്റ്റനുള്ള സിധുവിന്റെ മറുപടി.

എന്റെ ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധിയാണ്. അദ്ദേഹം എന്നെ എല്ലായിടത്തും അയച്ചിട്ടുണ്ട്. 20 കോണ്‍ഗ്രസ് നേതാക്കള്‍ എന്നോട് പാകിസ്താനില്‍ പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഞാന്‍ പോയത്. പഞ്ചാബ് മുഖ്യമന്ത്രി എനിക്ക് പിതൃതുല്യനാണ്. ദേശീയ നേതൃത്വത്തോട് പാകിസ്താനില്‍ പോകുമെന്ന് ഉറപ്പ് നല്‍കിയ കാര്യം അമരീന്ദര്‍ സിംഗിനെ അറിയിച്ചിരുന്നതായും സിധു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

സിധുവിനെ എന്തിനാണ് ഇന്ത്യയില്‍ ഇങ്ങനെ വിമര്‍ശിക്കുന്നത് എന്ന് മനസിലാകുന്നില്ല എന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. സിധു പാകിസ്താനില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാലും ജയിക്കുമെന്നും ഇമ്രാന്‍ അഭിപ്രായപ്പെട്ടിരുന്നു. ഓഗസ്റ്റിലെ പാകിസ്താന്‍ സന്ദര്‍ശനത്തില്‍ പാക് കരസേന മേധാവിയെ കെട്ടിപ്പിടിച്ച് വിവാദത്തിലായ സിധുവിനെതിരെ രാജ്യദ്രോഹ കേസ് ഫയല്‍ ചെയ്തിരുന്നു. താന്‍ ആദ്യ തവണ പാകിസ്താനില്‍ പോയി നേതാക്കളുമായി കര്‍താര്‍പൂര്‍ കോറിഡോറിനെപ്പറ്റി സംസാരിച്ചപ്പോള്‍ എല്ലാവരും എന്നെ പരിഹസിച്ചു, കാര്‍ക്കിച്ചുതുപ്പി. ഇപ്പോള്‍ സ്വന്തം തുപ്പല്‍ കുടിക്കുകയും യൂ ടേണ്‍ അടിച്ചിരിക്കുകയുമാണ് അവര്‍ – സിധു പരിഹസിച്ചു.

“യാര്‍ ദില്‍ദാര്‍ ഇമ്രാന്‍ ഖാന്‍” എന്ന് സിധു; കര്‍താര്‍പൂര്‍ വേറെ, ചര്‍ച്ച വേറെ എന്ന് സുഷമ സ്വരാജ്‌; രണ്ട് കേന്ദ്ര മന്ത്രിമാര്‍ പാകിസ്താനില്‍

“പാകിസ്താനില്‍ മത്സരിച്ചാലും സിദ്ധു ജയിക്കും, സിദ്ധുവിനെ ഇന്ത്യയില്‍ വിമര്‍ശിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല”: ഇമ്രാന്‍ ഖാന്‍

“ജര്‍മ്മനിക്കും ഫ്രാന്‍സിനും അതിര്‍ത്തി തുറന്നിടാമെങ്കില്‍ പാകിസ്താനും ഇന്ത്യക്കും എന്തുകൊണ്ട് അതായിക്കൂട?”: ഇമ്രാന്‍ ഖാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍