UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“എന്റെ മകള്‍ക്ക് നീതി കിട്ടിയില്ല, കുറ്റവാളികള്‍ ജീവനോടെ, ഇത് നിയമസംവിധാനത്തിന്റെ പരാജയം”: നിര്‍ഭയയുടെ അമ്മ

കുറ്റവാളികള്‍ ഇപ്പോളും ജീവിച്ചിരിക്കുന്നത് നിയമസംവിധാനത്തിന്റെ പരാജയമാണെന്ന് ഇരയുടെ അമ്മ ആശ ദേവി അഭിപ്രായപ്പെട്ടു.

മകള്‍ക്ക് നീതി കിട്ടിയില്ലെന്ന് 2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച ഇരയുടെ അമ്മ. ഡല്‍ഹി കൂട്ടബലാത്സംഗത്തിന് ആറ് വര്‍ഷം തികഞ്ഞിരിക്കുകയാണ്. കുറ്റവാളികള്‍ ഇപ്പോളും ജീവിച്ചിരിക്കുന്നത് നിയമസംവിധാനത്തിന്റെ പരാജയമാണെന്ന് 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ അമ്മ ആശ ദേവി അഭിപ്രായപ്പെട്ടു. പെണ്‍കുട്ടികളോട് പറയാനുള്ളത് ഒരിക്കലും സ്വയം ദുര്‍ബലരെന്ന് കരുതരുത് എന്നാണ്. രക്ഷിതാക്കളോട് പറയാനുള്ളത് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കരുത് എന്നാണ് – ആശാദേവി പറഞ്ഞു.

സ്ത്രീ സുരക്ഷ ഉറപ്പുവരുത്താനുള്ള ശക്തമായ പോരാട്ടങ്ങളെ നിര്‍ഭയയെ അമരത്വമുള്ളവളാക്കി മാറ്റാനുള്ള വഴിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഭിപ്രായപ്പെട്ടു.

നാല് പ്രതികള്‍ക്ക് 2013 സെപ്റ്റംബറില്‍ വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. 2014ല്‍ ഹൈക്കോടതി ഇത് ശരിവച്ചു. പ്രതികളിലൊരാളായ രാം സിംഗ് തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് ജുവനൈല്‍ ഹോമില്‍ മൂന്ന് വര്‍ഷം തടവാണ് ശിക്ഷ വിധിച്ചിരുന്നത്. ഇയാള്‍ പിന്നീട് പുറത്തിറങ്ങിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍