UPDATES

വാര്‍ത്തകള്‍

എന്റെ ഏറ്റവും നല്ല സുഹൃത്ത്, എനിക്കറിയാവുന്ന ഏറ്റവും ധീരനായ മനുഷ്യന്‍, കൂടെ നിര്‍ത്തണം: രാഹുലിനെപ്പറ്റി വയനാട്ടുകാരോട് പ്രിയങ്ക

“My brother, my truest friend, and by far the most courageous man I know. Take care of him Wayanad, he wont let you down,” എന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.

എന്റെ സഹോദരനാണ്, എന്റെ ഏറ്റവും നല്ല സുഹൃത്താണ്, എനിക്ക് അറിയാവുന്ന ഏറ്റവും ധീരനായ മനുഷ്യന്‍. വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെക്കുറിച്ച് സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി പറഞ്ഞതാണ്. “My brother, my truest friend, and by far the most courageous man I know. Take care of him Wayanad, he wont let you down,” എന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. രാഹുല്‍ ഒരിക്കലും നിങ്ങളെ നിരാശരാക്കില്ല എന്ന് പ്രിയങ്ക പറഞ്ഞു.

കല്‍പ്പറ്റയില്‍ റോഡ് ഷോയില്‍ രാഹുലിനൊപ്പം പ്രിയങ്കയും പങ്കെടുത്തു. ഇന്നലെ ഇരുവരും കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങി കോഴിക്കോട്ടേക്ക് പോവുകയും ഇന്ന് രാവിലെ ഹെലികോപ്റ്ററില്‍ കല്‍പ്പറ്റയിലെത്തുകയുമായിരുന്നു. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി, സംഘടനാകാര്യ സെക്രട്ടറി കെസി വേണുഗോപാല്‍ തുടങ്ങിയവര്‍ ഇവര്‍ക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു. സിപിഎമ്മിനെതിരെ താന്‍ ഒന്നും പറയില്ലെന്നും ഇടതുപക്ഷത്തിനെതിരെയല്ല തന്റെ മത്സരമെന്നും ദക്ഷിണേന്ത്യയെ അവഗണിക്കുകയും ഇന്ത്യയെ വിഭജിക്കുകയും ചെയ്യുന്ന മോദിയുടെ രാഷ്ട്രീയത്തിനെതിരെയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍