UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നജീബ് എവിടെ? സിബിഐയ്ക്ക് അന്വേഷണ ചുമതല നല്‍കി ഡല്‍ഹി ഹൈക്കോടതി ഉത്തരവ്

കേസ് അന്വേഷണം സിബിഐയ്ക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് ഡല്‍ഹി പൊലീസും വ്യക്തമാക്കി. ഡിഐജി റാങ്കില്‍ കുറയാത്ത ഉദ്യോസ്ഥന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുമെന്നും കോടതി അറിയിച്ചു

ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ കാണാതായതുമായി ബന്ധപ്പെട്ട് കേസിന്റെ അന്വേഷണച്ചുമതല സിബിഐയ്ക്ക് കൈമാറി. ഡല്‍ഹി ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. എബിവിപി പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തിന് ശേഷം 2016 ഒക്ടോബര്‍ 15 മുതലാണ് ഹോസ്റ്റല്‍ മുറിയില്‍ നിന്ന് നജീബിനെ കാണാതായത്.

നജീബിന്റെ അമ്മയുടെ ആവശ്യപ്രകാരമാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. കേസ് അന്വേഷണം സിബിഐയ്ക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് ഡല്‍ഹി പൊലീസും വ്യക്തമാക്കി. ഡിഐജി റാങ്കില്‍ കുറയാത്ത ഉദ്യോസ്ഥന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുമെന്നും കോടതി അറിയിച്ചു. ഡല്‍ഹി പൊലീസ് കോടതി നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് കോടതി വിലയിരുത്തി. ജൂലായ് 17ന് കേസില്‍ തുടര്‍വാദം കേള്‍ക്കും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍