UPDATES

ചൈത്ര തെരേസ സര്‍ക്കാരിന്‌ മുകളില്‍ പറക്കണ്ട: കോടിയേരി ബാലകൃഷ്ണന്‍

മോദി അടിക്കടി കേരളത്തില്‍ കേരളത്തില്‍ വരുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്.

കേരളത്തെ പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമല വിഷയത്തില്‍ നിലപാട് എന്തെന്ന് വ്യക്തമാക്കാമോ എന്ന് കോടിയേരി ചോദിച്ചു. വിധി നടപ്പാക്കേണ്ട എന്നാണെങ്കില്‍ അക്കാര്യം പ്രധാനമന്ത്രി അക്കാര്യം വ്യക്തമാക്കണം. മോദി അടിക്കടി കേരളത്തില്‍ കേരളത്തില്‍ വരുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പറയുന്നവര്‍ വനിതാസംവരണ ബില്‍ കൊണ്ടുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ചൈത്ര തെരേസ ജോണിനേയും കോടിയേരി വിമര്‍ശിച്ചു. സര്‍ക്കാരിന് മുകളില്‍ ഒരു ഓഫീസറും പറക്കണ്ട. സിപിഎം നിരോധിക്കപ്പെട്ട പാര്‍ട്ടിയല്ല. റെയ്ഡ് ആസൂത്രിതമാണെന്നും കോടിയേരി ആരോപിച്ചു.

രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളില്‍ പരിശോധന സാധാരണയില്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. പൊതുപ്രവര്‍ത്തനത്തെ അംഗീകരിക്കാനും ബഹുമാനിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ പരിശോധന നടത്തിയ വനിതാ സെല്‍ എസ്പി ചൈത്ര ജോണിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കെട്ടാന്‍ ശ്രമം നടക്കുന്നു. അത്തരത്തിലുള്ള നീക്കമായിരുന്നു സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലെ പരിശോധനയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ജില്ലാ കമ്മറ്റി ഓഫീസില്‍ പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി നല്‍കിയ പരാതി ഗൗരവത്തോടെ പരിശോധിക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിനാല്‍ അന്വേഷണം നടത്താന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം നിയമസഭയില്‍ മറുപടി നല്‍കി. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും അതിനാല്‍ അതിന് വ്യത്യസ്തമായ സമീപനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും സര്‍ക്കാര്‍ യുക്തമായ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നല്‍കി.

അതേസമയം എഡിജിപി മനോജ് എബ്രഹാം ഡിജിപിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൈത്രയ്‌ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുന്നില്ല. റെയ്ഡ് സാധാരണ പ്രവര്‍ത്തിയാണെന്നും എന്നാല്‍ എസ് പി അല്‍പം ജാഗ്രത കാട്ടേണ്ടതായിരുന്നു എന്ന പരാമര്‍ശവുമാണ് എഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍ ഡിസിപിയുടെ അധിക ചുമതല നല്‍കിയിരുന്ന ചൈത്രയെ വിമന്‍സ് സെല്‍ ചുമതലയുള്ള എസ് പിയായി തന്നെ വീണ്ടും മാറ്റി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍