UPDATES

വാര്‍ത്തകള്‍

മോദി തിരഞ്ഞെടുപ്പ് വേദിയില്‍ ‘വന്ദേ മാതരം’ വിളിച്ചു, നിതീഷ് കുമാര്‍ ഏറ്റുവിളിക്കാതെ വേദിയിലിരുന്നു (വീഡിയോ)

ബിജെപിയുടെ മറ്റൊരു സഖ്യകക്ഷി നേതാവായ രാം വിലാസ് പാസ്വാന്‍ മോദിയുടെ ‘വന്ദേ മാതരം’ ഏറ്റുവിളിച്ചപ്പോളാണ് തൊട്ടടുത്ത് നിതീഷ് കുമാര്‍ മിണ്ടാതെ ഇരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയില്‍ ഉറക്കെ വന്ദേ മാതരം വിളിക്കുകയും വേദിയിലും ആള്‍ക്കൂട്ടത്തിലുമുള്ളവര്‍ അത് ഏറ്റുവിളിക്കുകയും ചെയ്യുമ്പോള്‍, ‘വന്ദേ മാതരം’ ഏറ്റുവിളിക്കാന്‍ തയ്യാറാകാതെ വേദിയിലിരിക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വീഡിയോ ശ്രദ്ധേയമാവുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിജെപിയുടെ മറ്റൊരു സഖ്യകക്ഷി നേതാവായ രാം വിലാസ് പാസ്വാന്‍ മോദിയുടെ ‘വന്ദേ മാതരം’ ഏറ്റുവിളിച്ചപ്പോളാണ് തൊട്ടടുത്ത് നിതീഷ് കുമാര്‍ മിണ്ടാതെ ഇരുന്നത്. ഏപ്രില്‍ 25ന് ദര്‍ഭംഗയിലാണ് സംഭവം.

ഭാരത് മാതാ കി ജയ് എന്ന് വിളിക്കാന്‍ തനിക്ക് പ്രശ്‌നമില്ലെന്നും എന്നാല്‍ വന്ദേ മാതരം എന്ന് പറയുന്നത് തന്റെ മതവിശ്വാസത്തിന് എതിരാണ് എന്നും ദര്‍ഭംഗയിലെ ആര്‍ജെഡി – മഹാസഖ്യ സ്ഥാനാര്‍ത്ഥി അബ്ദുള്‍ ബാരി സിദ്ദിഖി പറഞ്ഞിരുന്നു. ഏക ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് വന്ദേ മാതരം എന്ന് പറയാനാവില്ല. വന്ദേ മതാരം വിളിക്കാത്തവര്‍ക്ക് രാജ്യം മാപ്പ് നല്‍കില്ല എന്നാണ് ബെഗുസരായിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞത്. ജമ്മു കാശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, ഏക സിവില്‍ കോഡ്, അയോധ്യയിലെ രാമക്ഷത്രം തുടങ്ങിയവയില്‍ ബിജെപിയുടേതില്‍ നിന്ന് ഭിന്നമായ നിലപാടാണ് നിതീഷിന്റെ ജെഡിയുവിനുള്ളത്.

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍