UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസില്‍ ‘ഔറംഗസേബ് രാജെ’ന്ന് നരേന്ദ്ര മോദി

കോണ്‍ഗ്രസിന് ഗുജറാത്തില്‍ നിന്നുള്ള നേതാക്കളെ ‘സഹിക്കാന്‍’ കഴിയില്ല

കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഔറംഗസേബ് രാജിന്റെ സൂചനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ധരംപൂരില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി. കോണ്‍ഗ്രസ്സിന് ഗുജറാത്തില്‍ നിന്നുള്ള നേതാക്കളെ ‘സഹിക്കാന്‍’ കഴിയില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കോണ്‍ഗ്രസ്സ് സംഘടനാ തെരഞ്ഞെടുപ്പിനെ മുഗള്‍ ഭരണവുമായി താരതമ്യം ചെയ്ത ബിജെപി പ്രചരണത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് മണിശങ്കര്‍ അയ്യര്‍ ആഞ്ഞടിച്ചു. മുഗള്‍ ഭരണകാലത്ത് ജഹാംഗീറിന് ശേഷം ഷാജഹാനാണ് അധികാരത്തില്‍ ഏറുക എന്ന കാര്യം എല്ലാവര്‍ക്കും അറിയാമായിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ ആര്‍ക്ക് വേണമെങ്കിലും മത്സരിക്കാനുള്ള അവകാശമുണ്ട്. പൂര്‍ണ്ണമായും ഒരു ജനാധിപത്യ പ്രക്രിയയാണ് കോണ്‍ഗ്രസില്‍ നടക്കുന്നത് – മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി നോമിനേഷന്‍ സമര്‍പ്പിച്ചു: പ്രസിഡന്റ് ആയി തിരഞ്ഞെടുത്തുള്ള പ്രഖ്യാപനം ഉടന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍