UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസ് പത്രം നാഷണല്‍ ഹെറാള്‍ഡിന്റെ ഓഫീസുകള്‍ ഒഴിപ്പിക്കുന്നു; പ്രതികാര നടപടിയെന്ന് ആരോപണം

തങ്ങളുടെ സോഷ്യല്‍മീഡിയ സാന്നിധ്യം ശക്തിപ്പെടുന്നതിലുള്ള അസ്വസ്ഥത മൂലമാണ് സര്‍ക്കാരിന്റെ പ്രതികാര നടപടിയെന്നാണ് നാഷണല്‍ ഹെറാള്‍ഡ് ട്വീറ്റ് ചെയ്തത്.

ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും സങ്കുചിത രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് നേതാവും സുപ്രീം കോടതിയിലെ അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്‌വി ഹൈക്കോടതിയില്‍ വാദിച്ചു. അതേസമയം നാഷണല്‍ ഹെറാള്‍ഡ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഹരിയാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 1938 സെപ്റ്റംബറില്‍ ജവഹര്‍ലാല്‍ നെഹ്രുവാണ് നാഷണല്‍ ഹെറാള്‍ഡ് സ്ഥാപിച്ചത്.

2012ല്‍ നിലവിലെ ബിജെപി എംപിയും അന്നത്തെ ജനതാപാര്‍ട്ടി നേതാവുമായിരുന്ന സുബ്രഹ്മണ്യന്‍ സ്വാമിയാണ് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കേസ് ഫയല്‍ ചെയ്തത്. എജെഎല്ലിന് കോണ്‍ഗ്രസ് നല്‍കിയ 90 കോടി രൂപയുടെ വായ്പയുമായി ബന്ധപ്പെട്ട് ഇവര്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. യംഗ് ഇന്ത്യന്‍ എന്ന ഉപകമ്പനി വഴി എജെഎല്ലിനെ അനധികൃതമായി സ്വന്തമാക്കി എന്ന ആരോപണമാണ് ഇരുവര്‍ക്കുമെതിരെ ഉള്ളത്. എന്നാല്‍ തങ്ങളുടെ സോഷ്യല്‍മീഡിയ സാന്നിധ്യം ശക്തിപ്പെടുന്നതിലുള്ള അസ്വസ്ഥത മൂലമാണ് സര്‍ക്കാരിന്റെ പ്രതികാര നടപടിയെന്നാണ് നാഷണല്‍ ഹെറാള്‍ഡ് ട്വീറ്റ് ചെയ്തത്.

സോണിയയ്ക്കും രാഹുലിനും വന്‍ തിരിച്ചടി; നാഷണല്‍ ഹെരാള്‍ഡ് കേസില്‍ ആദായനികുതി അന്വേഷണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍