UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശ്മീരിലെ ബിജെപി നേതാവ് ദേശീയ പതാക തലകീഴായി പിടിച്ചു; പൊലീസ് കേസെടുത്തു

ജസ്രോതിയ പോസ്റ്റ് ചെയ്ത വീഡിയോ ക്ലിപ്പിലാണ് ദേശീയ പതാക തലകീഴായി പിടിച്ചിരിക്കുന്നതായി കാണിച്ചിരിക്കുന്നത്. 

ജമ്മു കാശ്മീരിലെ കത്വയില്‍ മുതിര്‍ന്ന ബിജെപി നേതാവ് ദേശീയ പതാക തലകീഴായി പിടിച്ചത് വിവാദമായി. ഇതേത്തുടര്‍ന്ന് പൊലീസ് കേസെടുത്തു. ബിജെപി റാലിക്കിടെയാണ് സംഭവം. വിനോദ് നിജാവന്‍ എന്ന പ്രദേശവാസിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ബിജെപി നേതാവും കത്വ എംഎല്‍എയുമായ രാജീവ് ജസ്രോതിയയുടേയും തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി രാഹുല്‍ ദേവ് ശര്‍മയുടേയും നേതൃത്വത്തിലായിരുന്നു റാലി. ജസ്രോതിയ പോസ്റ്റ് ചെയ്ത വീഡിയോ ക്ലിപ്പിലാണ് ദേശീയ പതാക തലകീഴായി പിടിച്ചിരിക്കുന്നതായി കാണിച്ചിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍