UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്യസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ്: നവീന്‍ പട്‌നായിക് ബിജെപിക്കൊപ്പം

ബിജെഡിക്ക് പുറമെ എഐഎഡിഎംകെയും ടിആര്‍എസും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്നാണ് സൂചന. ബിജെഡിയും ടിആര്‍എസും എഐഎഡിഎംകെയും ചേര്‍ന്നാല്‍ 123 വോട്ടായി.

രാജ്യസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ ബിജെഡി (ബിജു ജനതാദള്‍) ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഹരിവംശ് നാരായണ്‍ സിംഗിന് പിന്തുണ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നവീന്‍ പട്‌നായികുമായി ഫോണില്‍ സംസാരിച്ചിരുന്നു.
ജെഡിയു (ജനത ദള്‍ യുണൈറ്റഡ്) പ്രതിനിധിയാണ് ഹരിവംശ് നാരായണ്‍ സിംഗ്. കോണ്‍ഗ്രസിലെ ബികെ ഹരിപ്രസാദ് ആണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി. നേരത്തെ എന്‍സിപിയിലെ വന്ദന ചവാനെയാണ് പ്രതിപക്ഷം ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേയ്ക്ക് മത്സരിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്തുണയ്ക്കാനാവില്ലെന്ന് ബിജെഡി അറിയിയ്ക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ബികെ ഹരിപ്രസാദിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.

ബിജെഡിക്ക് പുറമെ എഐഎഡിഎംകെയും ടിആര്‍എസും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്നാണ് സൂചന. ബിജെഡിയും ടിആര്‍എസും എഐഎഡിഎംകെയും ചേര്‍ന്നാല്‍ 123 വോട്ടായി. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് ആശ്വാസകരമാണ് ഇത്. എന്നാല്‍ ഈ പാര്‍ട്ടികളിലേതെങ്കിലുമൊന്ന് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നാല്‍ അത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ഭീഷണിയാകും. ബിജെപിയുമായി അസ്വാരസ്യങ്ങളില്‍ തുടരുന്ന സഖ്യകക്ഷി അകാലി ദള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചതും ബിജെപിക്ക് ആശ്വാസമാണ്.

ചന്ദ്ര ബാബു നായിഡുവിന്റെ ടിഡിപി അടക്കം പ്രതിപക്ഷത്തിന് 117 സീറ്റുണ്ട്. പിഡിപിയും ഡിഎംകെയും .ജെപി പിന്തുണയ്ക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയിട്ടുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസും പ്രതിപക്ഷ സ്ഥാനാര്ത്ഥിയെ പിന്തുണച്ചേക്കും. അതേസമയം എഎപി തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍