UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മേഘാലയയില്‍ ഖനി തൊഴിലാളികളുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമം നേവി ഉപേക്ഷിച്ചു

മൃതദേഹം എടുക്കാന്‍ ശ്രമിക്കുമ്പോള്‍ അത് കഷണങ്ങളായി പോകുന്ന നിലയാണ്.

മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയില്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമം നാവികസേന ഉപേക്ഷിച്ചു. ഡിസംബര്‍ 13ന് ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നെങ്കിലും പുറത്തെടുക്കാനാകാത്ത വിധമായിരുന്നതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. 160 അടി ആഴത്തിലാണ് ഈ മൃതദേഹം കണ്ടെത്തിയിരുന്നത്. വെള്ളത്തിനടിയില്‍ ഉപയോഗിക്കുന്ന ആര്‍ഒവിയുടെ (റിമോട്ടഡ്‌ലി ഓപ്പറേറ്റഡ് വെഹിക്കിള്‍) ഉപയോഗിച്ചാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം എടുക്കാന്‍ ശ്രമിക്കുമ്പോള്‍ അത് കഷണങ്ങളായി പോകുന്ന നിലയാണ്.

അതേസമയം രക്ഷാപ്രവര്‍ത്തനം ഇനിയും തുടരുന്നതിലെ പ്രശ്‌നങ്ങള്‍ മേഘാലയ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും. നേവിയും സ്ഥിതിഗതികള്‍ കോടതിയെ അറിയിക്കും. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമായിരിക്കും തുടര്‍നടപടികള്‍. എന്നാല്‍ ശരീരഭാഗങ്ങളെങ്കിലും തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്ന് തൊഴിലാളികളുടെ കുടുംബങ്ങള്‍ ആവശ്യപ്പെടുന്നു. മൃതദേഹങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ആര്‍ഒവികള്‍ക്ക് കഴിയില്ലെന്ന് മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ പറയുന്നു. ഡൈവര്‍മാര്‍ക്ക് ശരീരങ്ങളുള്ള ഭാഗത്തേയ്ക്ക് പോകാന്‍ കഴിയാത്ത നിലയാണുള്ളത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍