UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നേവിയുടെ ‘ഓപ്പറേഷന്‍ മദദ്’ ഊര്‍ജ്ജിതം: ഇന്ന് 486 പേരെ രക്ഷിച്ചു

വൈകുന്നേരം 4.30വരെയുള്ള കണക്ക് പ്രകാരം ഇന്ന് 486 പേരെയാണ് രക്ഷിച്ചത്. 310 പേരെ ബോട്ടുകളിലും 176 പേരെ ഹെലികോപ്റ്ററുകളിലുമാണ് രക്ഷപ്പെടുത്തിയത്.

വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേവിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതം. ഓപ്പറേഷന്‍ മദദ് എന്ന പേരിലാണ് നേവിയുടെ രക്ഷാപ്രവര്‍ത്തനം. സതേണ്‍ നേവല്‍ കമാന്‍ഡ് 58 റെസ്‌ക്യൂ, ഡൈവിംഗ് ടീമുകളെയാണ്. ജെമിനി ബോട്ടുകള്‍ വിവിധ പ്രദേശങ്ങളിലെത്തിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 18 ടീമുകളെ അധികമായി നിയമിച്ചിരുന്നു. ഇതുവരെ മൂവായിരത്തിലധികം പേരെ സതേണ്‍ നേവല്‍ കമാന്‍ഡ് സംഘം രക്ഷിച്ചു. ഇനിയും കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ദുരിതബാധിതര്‍ക്ക് ഭക്ഷണവും വെള്ളവുമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. വൈകുന്നേരം 4.30വരെയുള്ള കണക്ക് പ്രകാരം ഇന്ന് 486 പേരെയാണ് രക്ഷിച്ചത്. 310 പേരെ ബോട്ടുകളിലും 176 പേരെ ഹെലികോപ്റ്ററുകളിലുമാണ് രക്ഷപ്പെടുത്തിയത്.

നേരത്തെ രക്ഷപ്പെടുത്തിയ 500 പേരെ ആദ്യം കൊച്ചി നേവല്‍ ബേസിലെ ടി 2 ഹാംഗറില്‍ താമസിപ്പിച്ചിരുന്നു. ഇവരെ പിന്നീട് ഫോര്‍ട്ട് കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റി. കേരള സര്‍ക്കാരിന്റെ ആവശ്യപ്രകാരം 1000 റെയിന്‍ കോട്ടുകള്‍. 1300 ഗം ബൂട്ടുകള്‍, 264 ലൈബോയ്‌സ്, 1000 ലൈഫ് ജാക്കറ്റുകള്‍ തുടങ്ങിയവയെല്ലാം എത്തിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ 37 ടീമുകളെയാണ് ജെമിനി ബോട്ടുകളുമായി നിയോഗിച്ചിരിക്കുന്നത്. ഇടപ്പള്ളിയിലും പിഴല ദ്വീപിലും ഓരോന്ന് വീതവും പെരുമ്പാവൂരില്‍ മൂന്ന് ടീമുകളുമാണുള്ളത്. നോര്‍ച്ച് പറവൂരില്‍ 16ഉം ആലുവയില്‍ 12ഉം മൂവാറ്റുപുഴയില്‍ നാലും ടീമുകളെ നിയോഗിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ ചാലക്കുടിയില്‍ ഒമ്പത് ടീമുകളെ നിയോഗിച്ചിരിക്കുന്നു. പത്തനംതിട്ട ജില്ലയില്‍ ചെങ്ങന്നൂരില്‍ നാലും അയിരൂരും പൊള്ളാടും ഓരോ ടീമുകളെ വീതവും നിയോഗിച്ചിട്ടുണ്ട്. കോട്ടയത്ത് ഒരു ടീമാണുള്ളത്.

കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ഐഎന്‍എസ് ഗരുഡയുടെ സേവനം ഉപയോഗിക്കുന്നുണ്ട്. തൃശൂര്‍, എറണാകുളം, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ എയര്‍ലിഫ്റ്റിംഗ് നടത്തി. എഎല്‍എച്ച്, സീ കിംഗ്, ചേതക്, വ്യോമസേനയുടെ എംഐ 17 തുടങ്ങിയവ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍