UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഞ്ചാം വയസിൽ കാക്കിട്രൗസർ ധരിക്കാൻ തുടങ്ങിയെന്നത‌് മാത്രമാണ‌് ഇന്ത്യയിൽ ഉന്നത സ്ഥാപനങ്ങളുടെ തലപ്പത്ത‌് എത്താനുള്ള യോഗ്യത : സച്ചിദാനന്ദൻ

സംഘടിത എതിർപ്പിനെ ഹിംസയും സെൻസർഷിപ്പും കൊണ്ടാണ‌് നേരിടുന്നത‌്. തല്ലിക്കൊല്ലൽ നടക്കുമ്പോൾ അതിനെ തള്ളിപറയുക എന്നത‌് ജനാധിപത്യത്തിന്റെ പ്രാഥമിക കടമയാണ‌്. എന്നാൽ മോഡി ഒരിക്കൽപോലും തള്ളിപറയാത്ത മോഡി നിശബ്ദമായി അത്തരം ചെയ‌്തികളെ അംഗീകരിക്കുന്നു. വിമർശനങ്ങളെ ഹിംസയിലൂടെ നേരിടുന്നു.

ജനാധിപത്യത്തെ അവസാനിപ്പിക്കാൻ ഉന്നമിട്ടിട്ടുള്ള ഭരണകൂടമാണ‌് ഇന്ത്യയിയുള്ളതെന്ന‌് കവി സച്ചിദാനന്ദൻ പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനകൺവൻഷൻ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യരാഷ്‌ട്രീയ ദുരന്തത്തിലൂടെ കടന്നുപോകുന്ന കാലഘട്ടമാണിത‌്. ജനാധിപത്യം എന്ന അടിസ്ഥാന സങ്കൽപം അപകടത്തിലായിരിക്കുന്നു. സമഗ്രാധിപത്യ പ്രവണതയുള്ള നരേന്ദ്ര മോഡിയെ പോലുള്ളവർ നിയമങ്ങൾ പാലിക്കുന്നുണ്ടോ, പ്രതിപക്ഷത്തിന്റെ അനിവാര്യത അംഗീകരിക്കുന്നുണ്ടോ, ഹിംസയെ അനുകൂലിക്കുന്നുണ്ടോ, മാധ്യമങ്ങളുടെയും ബുദ്ധിജീവികളെയും എഴുത്തുകാരെയും നിയന്ത്രിക്കുന്നുണ്ടോ എന്നിവയാണ‌് ഫാസിസത്തിന്റെ വരവ‌് കണ്ടെത്താന‌ുള്ള പ്രധാന ചോദ്യങ്ങൾ.

വാർത്താസമ്മേളനങ്ങളെ ഭയപ്പെടുന്ന മോഡി തന്റെ മാത്രം ശബ്ദം കേൾക്കാൻ ആഗ്രഹിക്കുന്ന അധികാരത്തിന്റെ ഏകഭാഷണമായി ഭരണത്തെ മാറ്റിയിരിക്കുകയാണ‌്. പ്രതിപക്ഷത്തിന്റെ സ്വാതന്ത്ര്യം നിഷേധിക്കുന്നു. മാധ്യമങ്ങളെ ഭരണകൂടത്തിന്റെ പ്രചാരകരായി പരിവർത്തനം ചെയ്യുന്നു. സംവാദങ്ങളെ അടിച്ചമർത്തുന്നു. സംവാദത്തിന്റെ കേന്ദ്രങ്ങളായേണ്ട സർവകലാശാലകളും ഉന്നതസ്ഥാപനങ്ങളും കയ‌്പിടിയിൽ ഒതുക്കുന്നു. അഞ്ചാംവയസിൽ കാക്കിട്രൗസർ ധരിക്കാൻ തുടങ്ങിയെന്നത‌് മാത്രമാണ‌് ഉന്നത സ്ഥാപനങ്ങളുടെ തലപ്പത്ത‌് എത്താനുള്ള യോഗ്യതയായി മാറിയിരിക്കുന്നത‌്. ഇതിനെ കാവിവൽകരണം എന്ന‌് വിശേഷിപ്പിക്കുന്നത‌് ലളിതമായ പ്രയോഗമാണ‌്. യഥാർഥത്തിൽ ആ സ്ഥാപനങ്ങളുടെ സമ്പൂർണ വിനാശമാണ‌് നടക്കുന്നത‌്.

സംഘടിത എതിർപ്പിനെ ഹിംസയും സെൻസർഷിപ്പും കൊണ്ടാണ‌് നേരിടുന്നത‌്. തല്ലിക്കൊല്ലൽ നടക്കുമ്പോൾ അതിനെ തള്ളിപറയുക എന്നത‌് ജനാധിപത്യത്തിന്റെ പ്രാഥമിക കടമയാണ‌്. എന്നാൽ മോഡി ഒരിക്കൽപോലും തള്ളിപറയാത്ത മോഡി നിശബ്ദമായി അത്തരം ചെയ‌്തികളെ അംഗീകരിക്കുന്നു. വിമർശനങ്ങളെ ഹിംസയിലൂടെ നേരിടുന്നു.

രാഷ്ട്രീയത്തിന്റെ ഇടംപൊതുസമൂഹത്തിൽ ചുരുക്കുകയാണ‌് ഏകാധിപത്യഭരണകൂടം ചെയ്യുന്നത‌്. രാഷ്ട്രീയത്തിന്റെയും പ്രതിരോധത്തിന്റെയും ഇടം ഒരോമേഖലയിലും വിപുലമാക്കുക എന്ന ദൗത്യം പ്രാഥമിക ദൗത്യമായി പുരോഗമന പ്രസ്ഥാനങ്ങൾ ഏറ്റെടുക്കണം. എഴുത്തോ നിന്റെ കഴുത്തോ എന്ന‌് തോക്കും ചൂണ്ടി ചോദിക്കുമ്പോൾ എഴുത്താണ‌് പ്രധാനം എന്ന‌് പറയാനുള്ള പ്രാഥമിക ധീരത എഴുത്തുകാരൻ കാണിക്കണം. എഴുത്തുകാരൻ അധികാരത്തോട‌് നിർഭയമായി സത്യം പറയാനും തയ്യാറായിരിക്കുകയും ചെയ്യുണമെന്നും സച്ചിദാനന്ദൻ പറഞ്ഞു.

കടപ്പാട് : ദേശാഭിമാനി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍