UPDATES

വിദേശം

ന്യൂസിലാന്റ് പള്ളികളിലെ വെടിവയ്പുകളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 49; ഭീകരാക്രമണമെന്ന് പ്രധാനമന്ത്രി ജസീന്‍ഡ

ഭീകരാക്രമണമാണ് നടന്നത് എന്ന് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേണ്‍ പറഞ്ഞു. രാജ്യത്തിന്റെ ഇരുണ്ട ദിനങ്ങളാണ് ഇതെന്നും അവര്‍ പറഞ്ഞു.

ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 49 ആയി. ഭീകരാക്രമണമാണ് നടന്നത് എന്ന് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേണ്‍ പറഞ്ഞു. രാജ്യത്തിന്റെ ഇരുണ്ട ദിനങ്ങളാണ് ഇതെന്നും അവര്‍ പറഞ്ഞു. അല്‍ നൂര്‍ മോസ്‌കിലും ലിന്‍വുഡ് മോസ്‌കിലുമാണ് വെടിവയ്പ് നടന്നത്. അക്രമി വെടിവയ്പ് നടത്തുന്നതിന്റേയും വാഹനത്തില്‍ കടന്നുകളയുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഹെഗ്ലി പാര്‍ക്കിന് സമീപം അല്‍ നൂര്‍ മോസ്‌കിലാണ് വെടിവയ്പുണ്ടായത്. പള്ളിയില്‍ കടന്നുകയറിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. മൂന്ന് പുരുഷന്മാരേയും ഒരു സ്ത്രീയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരാള്‍ ഓസ്‌ട്രേലയന്‍ പൗരനാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.

സംഭവസമയത്ത് പള്ളിക്ക് സമീപം ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങളുണ്ടായിരുന്നു. താരങ്ങള്‍ സുരക്ഷിതരെന്ന് ടീം അറിയിച്ചു. സമീപത്തെ കത്ത്രീഡല്‍ സ്‌ക്വയറില്‍ നിന്ന് പൊലീസ് ആളുകളെ ഒഴിപ്പിച്ചു. ഇവിടെ കുട്ടികള്‍ കാലാവസ്ഥ വ്യതിയാനത്തിനെതിരെ റാലി നടത്തുന്നുണ്ടായിരുന്നു. കറുത്ത വസ്ത്രങ്ങള്‍ ധരിച്ചവരാണ് വെടിവയ്പ് നടത്തിയത് എന്ന് ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍