UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹിമാലയത്തില്‍ കൊടുങ്കാറ്റ്: ഒമ്പത് പര്‍വതാരോഹകര്‍ മരിച്ചു

രണ്ട് വര്‍ഷത്തിനിടെ നേപ്പാളില്‍ പര്‍വതാരോഹര്‍ക്ക് സംഭവിക്കുന്ന ഏറ്റവും വലിയ അപകടമാണിത്. മൗണ്ട് ഗുര്‍ജയ്ക്ക് സമീപമുള്ള ബേസ് കാമ്പില്‍ നിന്നാണ് ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഹിമാലയത്തിലെ കൊടുങ്കാറ്റില്‍ ഒമ്പത് പര്‍വതാരോഹകര്‍ മരിച്ചു. നേപ്പാളിലെ ബേസ് ക്യാമ്പിലുണ്ടായിരുന്ന അഞ്ച് ദക്ഷിണ കൊറിയന്‍ ക്ലൈംബര്‍മാരും നാല് നേപ്പാളി ഗൈഡുകളുമാണ് മരിച്ചത്. ക്ലൈംബിംഗ് റെക്കോര്‍ഡ് നേടിയ കിം ചാങ് ഹോയും ഇതില്‍ ഉള്‍പ്പെടുന്നു. രണ്ട് വര്‍ഷത്തിനിടെ നേപ്പാളില്‍ പര്‍വതാരോഹര്‍ക്ക് സംഭവിക്കുന്ന ഏറ്റവും വലിയ അപകടമാണിത്. മൗണ്ട് ഗുര്‍ജയ്ക്ക് സമീപമുള്ള ബേസ് കാമ്പില്‍ നിന്നാണ് ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിന് 215 കിലോമീറ്റര്‍ ദൂരമാണ് സമുദ്രനിരപ്പില്‍ നിന്ന് 7193 മീറ്റര്‍ ഉയരമുള്ള ഇവിടേയ്ക്കുള്ളത്.

2013ല്‍ ക്ലൈംബിംഗ് റെക്കോഡ് തകര്‍ത്ത കിം ചാങ് ഹോയുടെ നേതൃത്വത്തിലാണ് സംഘം പര്യവേഷണം തുടങ്ങിയത്. സപ്ലിമെന്റല്‍ ഓക്‌സിജനില്ലാതെ ഏറ്റവും വേഗത്തില്‍ ലോകത്തെ ഏറ്റവും ഉയരംകൂടിയ 14 കൊടുമുടികളിലെത്തുക എന്ന റെക്കോഡാണ് കിം കുറിച്ചത്. ഈ 14 കൊടുമുടികളില്‍ എവറസ്റ്റ് അടക്കം എട്ടെണ്ണം നേപ്പാളിലാണുള്ളത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍