UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിരവ് മോദി യുകെയിലുണ്ട്: ബ്രിട്ടീഷ് അധികൃതര്‍ അറിയിച്ചതായി കേന്ദ്ര സര്‍ക്കാര്‍

നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് മാഞ്ചസ്റ്റര്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി വികെ സിംഗ് അറിയിച്ചു.

പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട് വായ്പ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വിവാദ വജ്ര വ്യാപാരി നിരവ് മോദി യുകെയില്‍ തന്നെയുണ്ടെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇന്ത്യയെ അറിയിച്ചു. നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് മാഞ്ചസ്റ്റര്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി വികെ സിംഗ് അറിയിച്ചു.

ഓഗസ്റ്റില്‍ നിരവ് മോദിയെ ഇന്ത്യക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് രണ്ട് അപേക്ഷകള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു. ഒന്ന് സിബിഐയും മറ്റേത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണ് നല്‍കിയത്. യുകെ അധികൃതര്‍ ഇത് പരിഗണിച്ചുവരുകയാണ്. നിരവ് മോദി എവിടെയാണ് എന്നത് സംബന്ധിച്ച വിവരത്തിനായി നിരവധി യൂറോപ്യന്‍ രാജ്യങ്ങളുടെ സഹായം ഇന്ത്യ തേടിയതായും വിദേശകാര്യ സഹ മന്ത്രി പറയുന്നു.

നിരവ് മോദിയുടേയും അമ്മാവന്‍ മെഹുല്‍ ചോസ്‌കിയുടേയും ഉടമസ്ഥതയിലുള്ള ജ്വല്ലറി ഗ്രൂപ്പുകളാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് വഴി, ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വന്‍ തോതില്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയത്. 11,000 കോടി രൂപയിലധികമാണ് ബാങ്കുകള്‍ക്ക് നഷ്ടമായത്. ചോക്സി ആദ്യം യുഎസിലേയ്ക്ക് കടക്കുകയും പിന്നീട് കരീബിയന്‍ രാജ്യമായ ആന്റിഗ്വയിലെത്തി പൗരത്വം നേടുകയും ചെയ്തിരുന്നു. ചോക്‌സിയുടെ നീക്കങ്ങള്‍ സംബന്ധിച്ച് സിബിഐ അടക്കമുള്ള ഏജന്‍സികള്‍ക്ക് കൃത്യമായ വിവരമുണ്ടായിട്ടും യുഎസ് വിട്ടതിന് ശേഷമാണ് ഇന്ത്യ എക്‌സ്ട്രാഡിഷന്‍ അപേക്ഷ നല്‍കിയത്. നിരവ് മോദി നേരത്തെ ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടിയിരുന്നു.

വിജയ്‌ മല്യ, നിരവ് മോദി, മെഹുല്‍ ചോക്സി; പണ തട്ടിപ്പുകാര്‍ക്ക് ഇന്ത്യ ഒരുക്കിയ പട്ടുപാതകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍