UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റാഫേല്‍ വിമാനങ്ങളുടെ എണ്ണം കുറച്ചത് സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാത്തതിനാല്‍: നിതിന്‍ ഗഡ്കരി

കരണ്‍ ഥാപ്പറുമായുള്ള അഭിമുഖത്തിലാണ് ഗഡ്കരി ഇക്കാര്യം പറഞ്ഞത്.

റാഫേല്‍ വിമാനങ്ങളുടെ എണ്ണം യുപിഎ സര്‍ക്കാരിന്റെ കരാറിലെ 126ല്‍ നിന്ന് 36 ആക്കി കുറച്ച് കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള പണം സര്‍ക്കാരിന്റെ കയ്യിലില്ലാത്തതുകൊണ്ടാണ് എന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറുമായുള്ള അഭിമുഖത്തിലാണ് ഗഡ്കരി ഇക്കാര്യം പറഞ്ഞത്. 36 വിമാനങ്ങള്‍ വാങ്ങിയ ശേഷം പുതിയ ടെക്‌നോളജി ലഭ്യമാണെങ്കില്‍, കുറഞ്ഞ വിലയ്ക്ക് പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ തയ്യാറാണ്. അത് റാഫേല്‍ തന്നെ വാങ്ങണം എന്നില്ലല്ലോ എന്നും ഗഡ്കരി ചോദിച്ചു. അതേസമയം യുപിഎ കാലത്തെ കരാറിലേതിനേക്കാള്‍ എന്‍ഡിഎ കരാറില്‍ റാഫേല്‍ വിമാനങ്ങളുടെ വില കൂടിയതില്‍ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

രാജീവ് ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന കടന്നാക്രമണം രാഹുല്‍ ഗാന്ധി മോദിയെ വ്യക്തിപരമായി ആക്രമിക്കുന്നതിനോടുള്ള സ്വാഭാവിക പ്രതികരണമാണ് എന്നും ഗഡ്കരി അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മോദിയെ തുടര്‍ച്ചയായി അധിക്ഷേപിക്കുകയാണ്. രാഹുല്‍ അദ്ദേഹത്തെ കള്ളന്‍ എന്ന് വിളിക്കുന്നു. ഇത് പ്രവര്‍ത്തനത്തിന്റേയും പ്രതിപ്രവര്‍ത്തനത്തിന്റേയും ഉദാഹരണമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണത്തിന്റെ നിലവാരം വര്‍ദ്ധിപ്പിക്കാന്‍ ശ്രദ്ധിക്കണമെന്നും ഇത് കോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിക്കുന്നതായും നിതിന്‍ ഗഡ്കരി പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയും ഈസോപ്പ് കഥയിലെ പുല്‍ച്ചാടിയും തമ്മിലെന്തെങ്കിലും സാമ്യമുണ്ടോ? സൂക്ഷിച്ചുനോക്കൂ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍