UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമം: നിതിന്‍ അഗര്‍വാളിന് അന്വേഷണ ചുമതല

ക്രൈബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിന് അന്വേഷണച്ചുമതല നല്‍കിക്കൊണ്ട് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.

ഏപ്രില്‍ അഞ്ചിന് തിരുവനന്തപുരത്ത് കേരള പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസ് അതിക്രമം നേരിട്ടതായുള്ള ജിഷ്ണു പ്രണോയിയുടെ ബന്ധുക്കളുടെ പരാതി സംബന്ധിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. ക്രൈബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിന് അന്വേഷണച്ചുമതല നല്‍കിക്കൊണ്ട് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. ഡിജിപി വഴി എത്രയും വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രത ബിശ്വാസ് ഗവര്‍ണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എന്ന് പറഞ്ഞ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

ഇന്നലെ ജിഷ്ണുവിന്റെ അമ്മ മഹിജയടക്കമുള്ളവര്‍ നിരാഹാര സമരം അവസാനിപ്പിച്ചത്. സര്‍ക്കാര്‍ നല്‍കിയ 10 ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ്. ഇതില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി എടുക്കുമെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും പറഞ്ഞിട്ടുണ്ടായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍