UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നിവിന്‍ പോളിയുടെ 25 ലക്ഷം

സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ നിവിന്‍ പോളി, മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് 25 ലക്ഷത്തിന്റെ ചെക്ക് കൈമാറി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നടന്‍ നിവിന്‍ പോളി 25 ലക്ഷം രൂപ സംഭാവന നല്‍കി. സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ നിവിന്‍ പോളി, മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് 25 ലക്ഷത്തിന്റെ ചെക്ക് കൈമാറി.

കേരളം സമാനതകളില്ലാത്ത പ്രളയദുരിതം നേരിടുന്ന സാഹചര്യത്തില്‍ വലിയ തോതിലാണ് വിവിധ മേഖലകളിലുള്ളവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനകള്‍ നല്‍കുന്നത്. നേരത്തെ മോഹന്‍ലാല്‍ 25 ലക്ഷം രൂപം കൈമാറിയിരുന്നു. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 25 ലക്ഷം രൂപ നല്‍കി. സിനിമ താരങ്ങളുടെ സംഘടനയായ എഎംഎംഎ 10 ലക്ഷം രൂപയാണ് സംഭാവനയായി നല്‍കിയത്. ടൊവിനോ തോമസ് അടക്കമുള്ള അഭിനേതാക്കള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍