UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രേമചന്ദ്രന്‍ തന്നെയെന്ന് ആര്‍ എസ് പി; “സംഘപരിവാറുകാരനാക്കാനുള്ള സിപിഎം ശ്രമം വിലപ്പോകില്ല”

പാര്‍ലമെന്റിനകത്തും പുറത്തും എംപിയെന്ന നിലയില്‍ പ്രേമചന്ദ്രന്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങളാണ് ആരോപണങ്ങള്‍ക്ക് പ്രേരണ നല്‍കുന്നതെന്നും അസീസ് കുറ്റകുറ്റപ്പെടുത്തി.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്‍ ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ആര്‍ എസ് പി. സംസ്ഥാന സെക്രട്ടറി എഎ അസീസ് ആണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ടുവന്നകിന് പിന്നില്‍ എന്‍കെ പ്രേമചന്ദ്രനാണെന്ന് സിപിഎം ഉന്നയിച്ച ആരോപണം തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ളതാണെന്ന് എഎ അസീസ് പറഞ്ഞു. ഇത് ദുഷ്ടലാക്കോടെയുള്ള ആരോപണമാണ്.

പാര്‍ലമെന്റിനകത്തും പുറത്തും എംപിയെന്ന നിലയില്‍ പ്രേമചന്ദ്രന്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങളാണ് ആരോപണങ്ങള്‍ക്ക് പ്രേരണ നല്‍കുന്നതെന്നും അസീസ് കുറ്റപ്പെടുത്തി. പ്രേമചന്ദ്രനെ ബിജെപിയുടേയും സംഘപരിവാറിന്റേയും ആളായി ചിത്രീകരിക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിനെതിരെ ആര്‍ എസ് പി രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും എഎ അസീസ് അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍