കേരളത്തിന്റെ എയിംസ് ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടെന്ന് ജൂണില്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞിരുന്നു. ജെപി നദ്ദയെ കണ്ട ശേഷം വാര്‍ത്താസമ്മേളനത്തിലാണ് ശൈലജ ഇക്കാര്യം പറഞ്ഞത്.
കേരളത്തില്‍ എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ. ലോക്‌സഭയില്‍ തിരുവനന്തപുരം എംപി ശശി തരൂരിന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2015ല്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ എയിംസ് സ്ഥാപിക്കാം എന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടോ ഉണ്ടെങ്കില്‍ വിശദ വിവരങ്ങള്‍ എന്തൊക്കെ
എന്നായിരുന്നു ശശി തരൂരിന്റെ ചോദ്യം. “ഇല്ല” എന്ന് ജെപി നദ്ദ മറുപടി നല്‍കി.
കേരളത്തിന്റെ എയിംസ് ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടെന്ന് ജൂണില്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞിരുന്നു. ജെപി നദ്ദയെ കണ്ട ശേഷം വാര്‍ത്താസമ്മേളനത്തിലാണ് ശൈലജ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ വര്‍ഷം വരെ കേരളം കേന്ദ്രത്തിന്റ പരിഗണനാ പട്ടികയില്‍ ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ നിലവില്‍ സജീവ പരിഗണനയിലാണെന്നും 2019ല്‍ കേന്ദ്ര സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും ശൈലജ പറഞ്ഞിരുന്നു.
2016ലും എയിംസ് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നദ്ദ ഉറപ്പ് നല്‍കിയിരുന്നു. അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ 2015ല്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ കോഴിക്കോട് കിനാലൂര്‍, എറണാകുളം എച്ച്എംടി, കോട്ടയം മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം നെയ്യാര്‍ ഡാമിന് സമീപമുള്ള നെട്ടുക്ലാത്തേരി എന്നിവിടങ്ങള്‍ അനുയോജ്യമായ സ്ഥലങ്ങളായി നിര്‍ദ്ദേശിച്ചിരുന്നു. 200 ഏക്കര്‍ ഭൂമിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എയിംസിനായി വാഗ്ദാനം ചെയ്തത്.
ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശനാനുമതി നിഷേധിച്ച തീരുമാനം പുനപരിശോധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു. നിലവില്‍ രണ്ട് ബാച്ചുകള്‍ ഇടുക്കി മെഡിക്കല്‍ കോളേജിലുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിലെ അഭാവം ചൂണ്ടിക്കാട്ടി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രവേശനാനുമതി നിഷേധിച്ചിരുന്നു.