UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുതിയ സിബിഐ തലവന്‍ ആരെന്ന് തീരുമാനമായില്ല, വിയോജിപ്പുകളുമായി ഖാര്‍ഗെയും ചീഫ് ജസ്റ്റിസും; സെലക്ഷന്‍ കമ്മിറ്റി വീണ്ടും ചേരും

കരിയര്‍, പ്രവൃത്തിപരിചയം, പശ്ചാത്തലം തുടങ്ങിയവയെല്ലാം സംബന്ധിച്ച് മതിയായ വിവരങ്ങളില്ലാത്തത് ചൂണ്ടിക്കാട്ടിയാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എതിര്‍പ്പ് രേഖപ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയും ഖാര്‍ഗെയോട് യോജിച്ചു.

പുതിയ സിബിഐ ഡയറക്ടര്‍ ആരാകണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. പാനലിന് മുമ്പില്‍ വന്ന പേരുകള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വിയോജിപ്പുകള്‍ രേഖപ്പെടുത്തി. കരിയര്‍, പ്രവൃത്തിപരിചയം, പശ്ചാത്തലം തുടങ്ങിയവയെല്ലാം സംബന്ധിച്ച് മതിയായ വിവരങ്ങളില്ലാത്തത് ചൂണ്ടിക്കാട്ടിയാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എതിര്‍പ്പ് രേഖപ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയും ഖാര്‍ഗെയോട് യോജിച്ചതോടെയാണ് തീരുമാനമാകാതെ യോഗം പിരിഞ്ഞത്. രണ്ടോ മൂന്നോ ദിവസത്തിനകം സെലക്ഷന്‍ കമ്മിറ്റി വീണ്ടും യോഗം ചേരും. ജനുവരി 31ന് മുമ്പ് യോഗം ചേരണമെന്ന് ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

മതിയായ വിവരങ്ങള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് ഡയറക്ടര്‍ നിയമനത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ വന്നതെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ആറ് ഐപിഎസ് ബാച്ചുകളുടെ വിവരങ്ങള്‍ നല്‍കിയിട്ടില്ല. എല്ലാ വിവരങ്ങളും സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 1980 മുതല്‍ 85 വരെയുള്ള ആറ് ബാച്ചുകളിലെ 80 ഉദ്യോഗസ്ഥരുടെ പട്ടികയാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. 1980, 81 ബാച്ചിലെ പലരും വിരമിക്കല്‍ കാലാവധി കഴിഞ്ഞവരാണ്. 1983, 84, 85 വര്‍ഷങ്ങളിലെ ഐപിഎസ് ബാച്ചുകളില്‍ നിന്നുള്ള പല ഉദ്യോഗസ്ഥരുടേയും മതിയായ വിവരങ്ങളില്ലാത്തത് ഖാര്‍ഗെയും ചീഫ് ജസ്റ്റിസും ചൂണ്ടിക്കാട്ടി.

ജനുവരി 10ന് ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗം ഖാര്‍ഗെയെ നീക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ്‌ന്റെ പ്രതിനിധിയായി പങ്കെടുത്ത ജസ്റ്റിസ് എകെ സിക്രി അലോക് വര്‍മയെ പുറത്താക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ചപ്പോള്‍ ഖാര്‍ഗെ എതിര്‍ത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍