UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്യത്തെ ഐഐഐടികള്‍ നാഥനില്ലാ കളരികളാവുന്നു; 18 ഐഐഐടികളില്‍ 15ലും ഡയറക്ടര്‍മാരില്ല

ഗാന്ധിനഗര്‍, ജോധ്പൂര്‍, ഇന്‍ഡോര്‍ ഐഐടികളില്‍ ചെയര്‍പേഴസണെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള ഫയല്‍ 500 ദിവസമായി മന്ത്രാലയത്തില്‍ കെട്ടിക്കിടക്കുകയാണ്. ഇവിടെ വിസിറ്റിംഗ് പ്രൊഫസര്‍മാരെ നിയമിക്കാനുള്ള ഫയലിലും തീരുമാനം ആയി

രാജ്യത്തിന്‍റെ അഭിമാനം എന്ന് വാഴ്ത്തപ്പെടുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫോര്‍മേന്‍ ടെക്‌നോളികളില്‍ (ഐഐഐടി) ഭൂരിപക്ഷത്തിനും ചെയര്‍പേഴ്‌സണോ മുഴുവന്‍ സമയ ഡയറക്ടര്‍മാരോ ഇല്ലെന്ന് റിപ്പോര്‍ട്ടുകള്‍. 18 ഐഐഐടികളില്‍ പതിനഞ്ചും നാഥനില്ലാ കളരികളാണ്. പുതിതായി സ്ഥാപിക്കപ്പെട്ട ആറെണ്ണം ഉള്‍പ്പെടെ മൊത്തം ഒമ്പത് ഐഐഐടികള്‍ ചെയര്‍പേഴ്‌സണ്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.
പത്ത് എന്‍ഐടികളില്‍ ചെയര്‍പേഴ്‌സണ്‍ തസ്തിക ഒഴിഞ്ഞുകിടക്കുമ്പോള്‍, 12 എന്‍ഐടികള്‍ ഡയറക്ടര്‍മാര്‍ ഇപ്പോതെയാണ് മുന്നോട്ട് പോകുന്നത്. ചെയര്‍പേഴ്‌സണിന്റെ ചുമതല കൂടി നിര്‍വഹിക്കാന്‍ പത്ത് എന്‍ഐടി ഡയറക്ടര്‍മാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് ആകെയുള്ള 20 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളില്‍ നാലെണ്ണത്തിന് മുഴുവന്‍ സമയ ചെയര്‍പേഴ്‌സണ്‍ ഇല്ല.

കേന്ദ്ര മാനവശേഷി മന്ത്രാലയത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ രണ്ട് മന്ത്രിമാര്‍ വന്നെങ്കിലും കെട്ടിക്കിടക്കുന്ന ഫയലുകള്‍ക്ക് കുറവൊന്നും സംഭവിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമനങ്ങളുമായി ബന്ധപ്പെട്ട 600 ദിവസം വരെ പഴക്കമുള്ള ഫയലുകള്‍ കെട്ടിക്കിടക്കുകയാണ്. നാമനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഐഐഐടികളിലെ ചെയര്‍പേഴ്‌സണ്‍മാരെ നിയമിക്കുന്നത് എന്നതിനാല്‍ തന്നെ തീരുമാനം വൈകുന്നതിന് ന്യായീകരണമൊന്നുമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ദേശീയ പ്രാധന്യമുള്ള സ്ഥാപനങ്ങള്‍ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത് എന്നതാണ് മറ്റൊരു തമാശ.

ചില വസ്തുതകള്‍ ഇവിടെ പരിശോധിക്കേണ്ടിയിരിക്കുന്നു. ഗാന്ധിനഗര്‍, ജോധ്പൂര്‍, ഇന്‍ഡോര്‍ ഐഐടികളില്‍ ചെയര്‍പേഴസണെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള ഫയല്‍ 500 ദിവസമായി മന്ത്രാലയത്തില്‍ കെട്ടിക്കിടക്കുകയാണ്. ഇവിടെ വിസിറ്റിംഗ് പ്രൊഫസര്‍മാരെ നിയമിക്കാനുള്ള ഫയലിലും തീരുമാനം ആയിട്ടില്ല. റൂര്‍ക്കി ഐഐടിയുടെ തലവനായി ഡോ. അനില്‍ കാക്കോദ്ക്കറിന്റെ നിയമനം രാഷ്ട്രപതി അംഗീകരിച്ചതാണ്. എന്നാല്‍ ഒരു മാസമായിട്ടും എച്ച്ആര്‍ഡി മന്ത്രാലയം ഈ ഫയല്‍ പരിഗണിച്ചിട്ടില്ല. ചെയര്‍പേഴ്‌സണ്‍മാരുടെ അഭാവത്തില്‍ മന്ത്രാലയത്തിലെ സെക്രട്ടറിയാണ് യോഗങ്ങളില്‍ അദ്ധ്യക്ഷം വഹിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍