UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനിയൊരു ഉത്തരവുണ്ടാകും വരെ തമിഴ്‌നാട്ടില്‍ വിശ്വാസവോട്ടില്ല: മദ്രാസ് ഹൈക്കോടതി

എഐഎഡിഎംകെയുടെ 18 വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കര്‍ പി ധനപാലിന്റെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പട്ട ഹര്‍ജികള്‍ പരിഗണിക്കുമ്പോളാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഇനിയൊരു ഉത്തരവുണ്ടാകും വരെ തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന് മദ്രാസ് ഹൈക്കോടതി. ഒക്ടോബര്‍ നാലിന് ഇക്കാര്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. പളനിസ്വാമി സര്‍ക്കാരിനെതിരായ, എഐഎഡിഎംകെയുടെ 18 വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കര്‍ പി ധനപാലിന്റെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പട്ട ഹര്‍ജികള്‍ പരിഗണിക്കുമ്പോളാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം 18 നിയമസഭാ സീറ്റുകളില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം നടത്താന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍