UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അപേക്ഷ ഫോമുകളില്ല, അസമിലെ പൗരത്വ രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളില്‍ അരാജകത്വം

ഓരോ സേവാകേന്ദ്രയിലും ആയിരങ്ങളാണ് കഴിഞ്ഞ ദിവസം പൗരത്വ അപേക്ഷയ്ക്കായി എത്തിയത്. എന്നാല്‍ വളരെ കുറച്ച് ഉദ്യോഗസ്ഥരും ജീവനക്കാരും മാത്രമാണ് ഇവിടങ്ങളിലുള്ളത്.

അസമില്‍ പൗരത്വ രജിസ്‌ട്രേഷന് അപേക്ഷിക്കുന്നവരുടെ ദുരിതം തുടരുന്നു. എന്‍ആര്‍സി (നാഷണല്‍ രജിസ്‌ട്രേഷന്‍ ഓഫ് സിറ്റിസണ്‍ഷിപ്പ്) രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് അപേക്ഷ ഫോമുകളില്ല ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അസമില്‍ 2500 എന്‍ആര്‍സി സേവാ കേന്ദ്രങ്ങളാണുള്ളത്. ഓരോ സേവാകേന്ദ്രയിലും ആയിരങ്ങളാണ് കഴിഞ്ഞ ദിവസം പൗരത്വ അപേക്ഷയ്ക്കായി എത്തിയത്. എന്നാല്‍ വളരെ കുറച്ച് ഉദ്യോഗസ്ഥരും ജീവനക്കാരും മാത്രമാണ് ഇവിടങ്ങളിലുള്ളത്. മണിക്കൂറുകള്‍ ക്യൂവില്‍ നിന്നിട്ടും ഫോം കിട്ടാതെ നിരാശരായി നിരവധി പേര്‍ മടങ്ങി. 40 ലക്ഷത്തിലധികം പേരാണ് ജൂലായ് 30ന് പ്രസിദ്ധീകരിച്ച കരട് ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായിരിക്കുന്നത്.

സേവാകേന്ദ്രങ്ങള്‍ ഓഗസ്റ്റ് ഏഴ് മുതല്‍ തുറക്കുമെന്നും ഫോമുകള്‍ കൊടുത്തുതുടങ്ങുമെന്നും ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 28 വരെ പൗരത്വ അവകാശവാദവും പരാതികളും സമര്‍പ്പിക്കാമെന്നുമാണ് എന്‍ആര്‍സി അധികൃതര്‍ അറിയിച്ചിരുന്നത്. കരട് എന്‍ആര്‍സിയില്‍ 2,89,83,677 പേര്‍ ഉള്‍പ്പെട്ടപ്പോള്‍ 40,07,707 പേര്‍ പുറത്തായി. മൊത്തം 3,29,91,384 പേരാണ് പൗരത്വ അപേക്ഷ നല്‍കിയിരുന്നത്. പൗരത്വ അപേക്ഷകളും അവകാശവാദങ്ങളും കൈകാര്യം ചെയ്യാന്‍ ആവശ്യമായ സ്റ്റാന്‍ഡേര്‍ഡ് ഓഫ് പ്രൊസീജിയര്‍ തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാരിനും എന്‍ആര്‍സിക്കും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍