UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫസല്‍ വധക്കേസില്‍ തുടരന്വേഷണമില്ല: സഹോദരന്‍റെ ഹര്‍ജി കോടതി തള്ളി

കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്താനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

കണ്ണൂരില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസല്‍ കൊല്ലപ്പെട്ട കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ അബ്ദുള്‍ റസാഖ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. എറണാകുളം സിബിഐ കോടതിയാണ് ഹര്‍ജി തള്ളിയത്. സിപിഎമ്മിന് കേസുമായി ബന്ധമില്ലെന്നും ആര്‍എസ്എസാണ് കൊല നടത്തിയതെന്നുമുള്ള ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സഹോദരന്‍ കോടതിയെ സമീപിച്ചത്. അതേസമയം കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്താനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍