UPDATES

തമിഴ്‌നാടിനെ ഇനി ആരും നാഗ്പൂരില്‍ നിന്ന് ഭരിക്കില്ല, സ്റ്റാലിന്‍ മുഖ്യമന്ത്രിയാകും: രാഹുല്‍ ഗാന്ധി

“തമിഴ്‌നാട്ടിലെ ജനങ്ങളോട് വെറുപ്പിന്റെ രാഷ്ട്രീയമാണ് മോദി സര്‍ക്കാര്‍ കളിക്കുന്നത്”.

തമിഴ്‌നാടിനെ ഇനി ആരും നാഗ്പൂരില്‍ നിന്ന് ഭരിക്കാന്‍ പോകുന്നില്ല എന്നും എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രിയാകുമെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടിലെ ജനങ്ങളോട് വെറുപ്പിന്റെ രാഷ്ട്രീയമാണ് മോദി സര്‍ക്കാര്‍ കളിക്കുന്നത്. അധികാരത്തിലെത്തിയാല്‍ ദാരിദ്ര്യത്തോട് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അവര്‍ നിങ്ങളോട് എല്ലാവരുടേയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ ഇട്ടുതരാം എന്ന് പറഞ്ഞു. എന്നാല്‍ അത് പ്രായോഗികമല്ല എന്ന് എനിക്കറിയാം. എത്ര തുക പ്രായോഗികമാണ് എന്നാണ് ഞാന്‍ ആലോചിച്ചത്. ഞാന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നയാളല്ല. എന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ദാരിദ്ര്യത്തിനെതിരെ ആയിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്തുക്കള്‍ അനില്‍ അംബാനിയും മെഹുല്‍ ചോക്‌സിയും നിരവ് മോദിയുമെല്ലാമാണ്. ഇത്തരത്തിലുള്ള ഒരു പതിനഞ്ചോളം പേര്‍ക്ക് വേണ്ടിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍