അവശ്യ സര്‍വീസുകളായ ആംബുലന്‍സിനും മറ്റും മാത്രമേ മേയ് 14 മുതല്‍ ഞായറാഴ്ചകളില്‍ ഇന്ധനം വിതരണം ചെയ്യൂ.
ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ ഡീലര്‍മാര്‍ തീരുമാനിച്ചു. പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാനായാണ് കണ്‍സോര്‍ഷ്യം ഒഫ് ഇന്ത്യാ പെട്രോളിയം ഡീലേഴ്‌സിന്റേതാണ് (സിഐപിഡി) തീരുമാനം. പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് പ്രധാനമന്ത്രിയുടെ ആഭിമുഖ്യത്തിലുള്ള ക്യാമ്പെയ്‌ന് പിന്തുണയുമായാണ് തീരുമാനമെന്ന് സിഐപിഡി വ്യക്തമാക്കി. ഞായറാഴ്ചയായ, മേയ് 14് മുതല്‍ തീരുമാനം നടപ്പാക്കും.
അവശ്യ സര്‍വീസുകളായ ആംബുലന്‍സിനും മറ്റും മാത്രമേ മേയ് 14 മുതല്‍ ഞായറാഴ്ചകളില്‍ ഇന്ധനം വിതരണം ചെയ്യൂ. അതേസമയം, ഡീലര്‍മാരുടെ കമ്മീഷന്‍ വര്‍ദ്ധിപ്പിക്കാത്തത്തില്‍ പ്രതിഷേധിച്ച് മേയ് പത്തിന് പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ പമ്പുടമകള്‍ തീരുമാനിച്ചിട്ടുണ്ട്. രണ്ടാഴ്ചയിലൊരിക്കല്‍ പെട്രോള്‍, ഡീസല്‍ വില പരിഷ്‌കരിക്കുന്ന നിലവിലെ സംവിധാനത്തിനു പകരം, അന്താരാഷ്ട്ര വിപണിയ്ക്ക് അനുസൃതമായി ഓരോ ദിവസവും വില പരിഷ്‌കരിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്ബനികള്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഈ തീരുമാനം എന്നുമുതല്‍ നടപ്പാക്കുമെന്ന് കമ്ബനികള്‍ വ്യക്തമാക്കിയിട്ടില്ല.