UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യ നദീജലം തിരിച്ചുവിട്ടാല്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് പാകിസ്താന്‍

അതേസമയം പടിഞ്ഞാറന്‍ നദികളിലെ (ചെനാബ്, സിന്ധു, ഝെലം) നദികളിലെ ജലം വഴി തിരിച്ചുവിടാന്‍ ഇന്ത്യ ശ്രമിക്കുകയാണെങ്കില്‍ എതിര്‍ക്കുമെന്നും പാകിസ്താന്‍ വ്യക്തമാക്കി.

രവി, ബിയാസ്, സത്ലജ് നദികളിലെ ജലം ഇന്ത്യ തിരിച്ചുവിട്ടാല്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് പാകിസ്താന്‍. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സിന്ധൂനദീതട കരാറിനെ ബാധിക്കില്ലെന്ന് പാകിസ്താന്‍ ചൂണ്ടിക്കാട്ടി. പുല്‍വാമ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താനിലേയ്‌ക്കൊഴുകുന്ന മൂന്ന് നദികളിലെ വെള്ളം പാകിസ്താനിലേയ്ക്ക് പോകുന്നത് തടഞ്ഞ് പഞ്ചാബിലേയ്ക്കും ജമ്മു കാശ്മീരിലേയ്ക്കും തിരിച്ചുവിടുമെന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചത്. നേരത്തെ പാകിസ്താനുള്ള സൗഹൃദ രാഷ്ട്ര പദവി (Most Favoured Nation) ഇന്ത്യ റദ്ദാക്കിയിരുന്നു. പാകിസ്താനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് 200 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സ്വന്തം നാട്ടുകാരുടെ ആവശ്യത്തിനായി ഇന്ത്യ ഈ നദികളിലെ വെള്ളം ഗതിതിരിച്ചുവിടുന്നതില്‍ തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും പാകിസ്താന്‍ ജല വിഭവ വകുപ്പ് സെക്രട്ടറി ഖ്വാജ ഷുമൈല്‍ ഡോണ്‍ ന്യൂസിനോട് പ്രതികരിച്ചു. ഇന്റസ് വാലി ട്രീറ്റി (സിന്ധു നദീതട ജല കരാര്‍) ഇത് അംഗീകരിക്കുന്നുണ്ട്. അതേസമയം പടിഞ്ഞാറന്‍ നദികളിലെ (ചെനാബ്, സിന്ധു, ഝെലം) നദികളിലെ ജലം വഴി തിരിച്ചുവിടാന്‍ ഇന്ത്യ ശ്രമിക്കുകയാണെങ്കില്‍ എതിര്‍ക്കുമെന്നും പാകിസ്താന്‍ വ്യക്തമാക്കി. ഈ നദികളിലെ വെള്ളത്തിന് തങ്ങള്‍ക്ക് പൂര്‍ണ അവകാശമുണ്ടെന്നും പാകിസ്താന്‍ ചൂണ്ടിക്കാട്ടി.

1960ലെ സിന്ധു നദീതട ജല കരാര്‍ കിഴക്കന്‍ നദികളിലെ വെള്ളത്തിന്റെ അവകാശം പൂര്‍ണമായും ഇന്ത്യക്ക് നല്‍കിയിട്ടുണ്ടെന്ന് പാകിസ്താന്‍ ഇന്റസ് വാട്ടേര്‍സ് കമ്മീഷണര്‍ സയിദ് മെഹര്‍ അലി ഷാ പറഞ്ഞു. ഇന്ത്യ ഇത് ഉപയോഗിച്ചാലും ഇല്ലെങ്കിലും തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് മെഹര്‍ അലി ഷാ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍